24-08-2022

ചട്ടം 304 പ്രകാരം ശ്രീ.ജി.എസ്.ജയലാല്‍ എം.എല്‍.എ നല്‍കിയ സബ്മിഷന് ബഹു. പൊതുമരാമത്തും – ടൂറിസവും -യുവജനകാര്യവും വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നല്‍കുന്ന മറുപടി.

ചാത്തന്നൂര്‍ മണ്ഡലത്തിലെ പരവൂര്‍ – ഒല്ലാല്‍ റെയില്‍വേ മേല്‍പ്പാലം നിര്‍മ്മിക്കേണ്ടതിന്റെ ആവശ്യകതയാണ് ബഹുമാനപ്പെട്ട അംഗം ജി.എസ് ജയലാല്‍ സബ്മിഷനിലൂടെ ഉന്നയിച്ചത്. ഇവിടെ മേല്‍പ്പാലം നിര്‍മ്മിക്കുന്നതിന് വേണ്ടി റിവൈസ്ഡ് ജനറല്‍ അറേയ്ഞ്ച്മെന്‍റ് ഡ്രോയിംഗ് (GAD) റെയില്‍വേയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ റെയില്‍വേയുടെ വര്‍ക്ക് പ്ലാനില്‍ പ്രവൃത്തി ഉള്‍പ്പെട്ടിട്ടില്ല എന്ന മറുപടിയാണ് ലഭിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വര്‍ക്ക് പ്ലാനില്‍ ഉള്‍പ്പെടുത്തണമെന്ന് ജൂലൈ 14-ന് നല്‍കിയ കത്തിലൂടെ സര്‍ക്കാര്‍ റെയില്‍വേയോട് വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്.

റെയില്‍വെ ലെവല്‍ ക്രോസുകള്‍ ജനങ്ങള്‍ക്ക് ഗതാഗതപ്രയാസം ഉണ്ടാക്കുന്നതാണ്. അത് ഒഴിവാക്കാനായി ലെവല്‍ ക്രോസ് ഇല്ലാത്ത കേരളം പദ്ധതി നടപ്പാക്കുകയാണ് . ആര്‍ ബി ഡി സി കെ , കെ ആര്‍ ഡി സി എല്‍ എന്നിവയിലൂടെയാണ് ഈ പദ്ധതി ന‌ടപ്പാക്കുന്നത്. ആര്‍ ബി ഡി സി കെയെ ചുമതലപ്പെ‌‌‌ടുത്തിയതില്‍ ഒരു ആര്‍ ഓ ബി പൂര്‍ത്തിയായി. 11 എ​ണ്ണം പുരോഗമിക്കുകയാണ് . രണ്ടെണ്ണം ടെണ്ടര്‍ നടപടികളിലാണ്. 14 എണ്ണം ഭൂമി ഏറ്റെ‌ടുക്കല്‍ നടപടികളിലാണ് . 20 എണ്ണം ജി എ ഡി അംഗീകാരത്തിനായി റെയില്‍വെയുടെ പരിഗണനയിലാണ് ഉള്ളത്.

ഒല്ലാല്‍ ആര്‍ ഓ ബിയുടെ നിര്‍മ്മാണവിഷയത്തില്‍ തു‌ടര്‍ നടപടികള്‍ക്ക് റെയില്‍വേയുമായി ബന്ധപ്പെടാന്‍ PWD സെക്രട്ടറിയേയും RBDCK എം.ഡിയേയും പ്രത്യേകമായി ചുമതലപ്പെടുത്തിയിട്ടുണ്ട്.