Tourism Onaghosha Festival Office started functioning

ടൂറിസം ഓണാഘോഷ ഫെസ്റ്റിവെൽ ഓഫീസ് പ്രവർത്തനം ആരംഭിച്ചു

സംസ്ഥാന സർക്കാരിൻറെ ഈ വർഷത്തെ ഓണാഘോഷ പരിപാടികളുടെ ഫെസ്റ്റിവെൽ ഓഫീസ് സംസ്ഥാന ടൂറിസം ഡയറക്ടറേറ്റിൽ തുറന്നു. 2023 ലെ ഓണാഘോഷ പരിപാടികളുടെ ലോഗോയും പ്രകാശനം ചെയ്തു. കേരളത്തിൻറെ തനത് കലകൾക്കും നൃത്ത സംഗീത വാദ്യഘോഷങ്ങൾക്കും അരങ്ങൊരുക്കി സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾക്ക് ആഗസ്റ്റ് 27 നാണ് തുടക്കമാകുക.

തലസ്ഥാന നഗരത്തിലും എല്ലാ ജില്ലകളിലും ആസൂത്രണം ചെയ്തിട്ടുള്ള സാംസ്കാരിക പരിപാടികൾ ഫെസ്റ്റിവൽ ഓഫീസ് ഏകോപിപ്പിക്കും. ഓണാഘോഷത്തിൻറെ ഭാഗമായി കഴിഞ്ഞയാഴ്ച ഉദ്ഘാടനം ചെയ്ത ഓൺലൈൻ ലോക പൂക്കള മത്സരം -2023 ന് ലോകമെമ്പാടു നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.