വാഴാനി ഡാം ഗാർഡനിലെ നവീകരണം പൂർത്തിയാക്കി
വാഴാനി ഡാമിൽ 5.99 കോടി രൂപയുടെ മ്യൂസിക്കൽ ഫൗണ്ടൻ പദ്ധതി യാഥാർത്ഥ്യമാക്കും. വാഴാനി ഡാം ഗാർഡനിലെ നവീകരണം പൂർത്തിയാക്കിയ കുട്ടികളുടെ പാർക്കിന്റെ പ്രവർത്തനം ആരംഭിച്ചു. വാഴാനി ഡാം കൂടുതൽ വിനോദസഞ്ചാരികളെത്തുന്ന കേന്ദ്രമാണ്,
വാഴാനി ഡാമിൽ ടൂറിസം വകുപ്പ് 40.3 ലക്ഷം രൂപ വിനിയോഗിച്ചാണ് ഗാർഡനിലെ കുട്ടികളുടെ പാർക്ക് നവീകരിച്ചിട്ടുള്ളത്. കുട്ടികൾ ഉൾപ്പെടെയുള്ള എല്ലാവർക്കും ഇഷ്ട വിനോദ കേന്ദ്രമായി വാഴാനി ഡാം മാറുകയാണ്. പദ്ധതിയുടെ നിർമ്മാണ ചുമതല തൃശ്ശൂർ സിൽക്ക് ലിമിറ്റഡിനായിരുന്നു. കുട്ടികളുടെ മാനസിക ഉല്ലാസത്തിനും ശാരീരിക ക്ഷമതക്കും ഉതകുന്ന തരത്തിൽ വൈവിധ്യമാർന്ന ഡിസൈനുകളും, റൈഡും, കളിസ്ഥലങ്ങളും എല്ലാം പാർക്കിൽ ഒരുക്കിയിട്ടുണ്ട്. ആറ് ലക്ഷം രൂപ ചെലവഴിച്ച് വാഴാനി കൾച്ചറൽ സെന്റർ ലൈബ്രറിയും നവീകരിച്ച് വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുക്കും. അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി തുറന്നുകൊടുത്തിട്ടുള്ള തൂക്കുപാലവും വാഴാനി ഡാമിനെ കൂടുതൽ ആകർഷണീയമാക്കുന്നു.വാഴാനി ഡാം മ്യൂസിക്കൽ ഫൗണ്ടൻ പദ്ധതി ഉടൻ യാഥാർത്ഥ്യമാക്കും.