New rest house at Sultan Bathery

സുൽത്താൻ ബത്തേരിയിൽ പുതിയ വിശ്രമമന്ദിരം

സുൽത്താൻ ബത്തേരിയിൽ പുതുതായി നിർമ്മിച്ച വിശ്രമമന്ദിരം പൊതു ജനങ്ങൾക്കായി തുറന്നു നൽകി.3.9 കോടി രൂപ ചിലവിലാണ് പി.ഡബ്ല്യു.ഡി പുതിയ കെട്ടിടം നിർമ്മിച്ചത്. ഇരുനിലകളിലായി ശീതകരിച്ച രണ്ട് സ്യൂട്ട് മുറികൾ ഉൾപ്പടെ 9 മുറികൾ, 50 പേർക്കിരിക്കാവുന്ന മിനി കോൺഫറൻസ് ഹാളും ഡൈനിംഗ് ഹാൾ അടുക്കള, ടോയ്‌ലറ്റ് സംവിധാനം, കാർപോർച്ചുകൾ എന്നിവ ഉൾപ്പെടുത്തിയാണ് ആധുനിക രീയിയിലുള്ള വിശ്രമ മന്ദിരം നിർമ്മിച്ചത്. വയനാട്ടിലേക്ക് എത്തുന്ന വിനോദ സഞ്ചാരികൾ നേരിടുന്ന പ്രധാന പ്രശ്നമായ പ്രവേശന പരിമിതി നേരിടുന്ന സ്ഥലങ്ങളിൽ അതത് വകുപ്പുകളുമായി ചർച്ച നടത്തി പുന: പരിശോധിക്കും.

പൊതുമരാമത്ത് റസ്റ്റ് ഹൗസുകളിൽ താമസിക്കാൻ നേരിടുന്ന സാകേതിക പ്രശ്നങ്ങൾ പരിഹരിച്ച് ജനകീയമാക്കിയതോടെ താമസത്തിനായുള്ള ഓൺലൈൻ ബുക്കിംഗ് സംവിധാനത്തിലൂടെ സർക്കാരിനും, ജനങ്ങൾക്കും സാമ്പത്തിക ലാഭം നേടാനായി. മേപ്പാടി റസ്റ്റ് ഹൗസ നവീകരിക്കുമെന്നും 20 കോടി രൂപ സംസ്ഥാനത്തെ എട്ട് റസ്റ്റ് ഹൗസുകൾ നവീകരിക്കുന്നതിനായി അനുവദിച്ചിട്ടുണ്ട്.

പീപിൾസ് റസ്റ്റ് ഹൗസ് പദ്ധതിയിലൂടെ ഓൺ ലൈൻനായി താമസ സൗകര്യം ബൂക്ക് ചെയ്തവരുടെ എണ്ണം ഇതു വരെ 1,73,692 പേരായി. കഴിഞ്ഞ മാസം 30 വരെയുള്ള ബൂക്കിങ്ങിലൂടെ സർക്കാരിന് 10,26,22056 രൂപ അധികമായി വരുമാനം ല ലഭിച്ചു. ഇത് സർക്കാരിനും റസ്റ്റ് ഹൗസ് സൗകര്യം ഉപയോഗപ്പെടുത്തിയവർക്കും സാമ്പത്തിക ലാഭംനേടാനായി.