രാജ്യത്തെ ‘ബെസ്‌റ്റ് എമർജിങ് സ്റ്റേറ്റ് ഇൻ ഇന്നൊവേഷൻ’ എന്നതിന്
ഇന്ത്യ ടുഡേയുടെ പുരസ്കാരം കേരള ടൂറിസം 35വർഷത്തിനു ശേഷം അവതരിപ്പിച്ച ഉൽപ്പന്നമായ കാരവൻ ടൂറിസം പദ്ധതിക്ക് ലഭിച്ചു.
കേരളം നടപ്പാക്കുന്ന പങ്കാളിത്തസൗഹൃദ കാരവൻ ടൂറിസം പദ്ധതിയായ ‘കാരവൻ കേരള’യ്ക്ക് ഇന്ത്യാ ടുഡേ മാഗസിൻറെ പുരസ്കാരം. ‘ബെസ്റ്റ് എമർജിങ് സ്റ്റേറ്റ് ഇൻ ഇന്നൊവേഷൻ’ വിഭാഗത്തിലാണ് കാരവൻ ടൂറിസം ‘എഡിറ്റേഴ്സ് ചോയ്സ്’ പുരസ്കാരത്തിന് അർഹമായത്.
കോവിഡാനന്തര ലോകത്തെ വിനോദസഞ്ചാരികളുടെ ആവശ്യങ്ങളും താൽപ്പര്യങ്ങളും പരിഗണിച്ചാണ് കേരളം സമഗ്ര കാരവൻ ടൂറിസം നയം പ്രഖ്യാപിച്ചത്. സന്ദർശകരുടെ സുരക്ഷ ഉറപ്പുവരുത്തി പ്രകൃതിയോടിണങ്ങിയ യാത്രാനുഭവം വാഗ്ദാനം ചെയ്യുന്ന കാരവൻ ടൂറിസത്തിന് ചുരുങ്ങിയ കാലം കൊണ്ട് വിദേശസഞ്ചാരികളെ ഉൾപ്പടെ ആകർഷിക്കാനായി. കാരവൻ ടൂറിസത്തിൻറെ ഇത്തരം സവിശേഷതകളും സഞ്ചാരികൾക്കിടയിലെ ജനപ്രീതിയും കണക്കിലെടുത്താണ് പുരസ്കാരം. ടൂറിസം രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള ഇന്ത്യാ ടുഡേയുടെ പുരസ്കാരം കഴിഞ്ഞ വർഷം കേരളത്തിന് ലഭിച്ചിരുന്നു. കോവിഡാനന്തര ടൂറിസത്തിൽ കേരളം നടത്തിയ പ്രവർത്തനങ്ങൾക്കാണ് കേരളത്തിന് അവാർഡ്. കാരവൻ ടൂറിസം ഉൾപ്പെടെയുള്ള പദ്ധതികൾ ചൂണ്ടിക്കാട്ടിയായിരുന്നു ഈ തെരഞ്ഞെടുപ്പ്. .