Wayanad festival lights up entertainment centers with colors

നിറങ്ങള്‍ ചാര്‍ത്തി വയനാട് ഉത്സവ് ഉണരുന്നു വിനോദ കേന്ദ്രങ്ങള്‍

വയനാട്ടിലെ വിനോദ സഞ്ചാര മേഖലയുടെ ഉണര്‍വ്വിനായി അരങ്ങേറുന്ന ഉത്സവ് ഫെസ്റ്റിവെലില്‍ എന്‍ ഊരിലേക്കും കാരാപ്പുഴയിലേക്കും സഞ്ചാരികള്‍ കൂടുതലായി എത്തി തുടങ്ങി. എന്‍ ഊരിലെ നാടന്‍ കലകളുടെ അവതരണവും ഭക്ഷ്യമേളയും നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു. കാരാപ്പുഴയും പ്രകാശ വിതാനങ്ങളാല്‍ അണിഞ്ഞൊരുങ്ങിയാണ് സഞ്ചാരികളെ വരവേല്‍ക്കുന്നത്. വിവിധ കലാപരിപാടികളും ശ്രദ്ധേയമാണ്. ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, എന്‍ ഊര്, ജലസേചന വകുപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് വയനാട് ഉത്സവ് അരങ്ങേറുന്നത്. പ്രത്യേകം സജ്ജീകരിച്ച ആംഫി തിയേറ്ററിലാണ് കലാപരിപാടികള്‍ അരങ്ങേറുന്നത്. എന്‍ ഊരില്‍ ഒക്‌ടോബര്‍ 9 ന് രാവിലെ 10 മുതല്‍ 1 വരെ നൂല്‍പ്പുഴ എം.ആര്‍.എസ് വിദ്യാര്‍ത്ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിക്കും. വൈകീട്ട് 4 മുതല്‍ 6.30 വരെ നാടന്‍കലാവതരണം വയല്‍നാടന്‍ പാട്ടുകൂട്ടം. ഒക്‌ടോബര്‍ 10 രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെ എം.ആര്‍.എസ് തിരുനെല്ലി സ്റ്റേജ് പ്രോഗ്രാം. വൈകീട്ട് 4 മുതല്‍ 6 വയല്‍നാട് നാട്ടുകൂട്ടത്തിന്റെ നാടന്‍ കലാവതരണം നടക്കും. കാരാപ്പുഴ ഡാമില്‍ ഒക്‌ടോബര്‍ 9 ന് വൈകീട്ട് 5.30 -8 വരെ ഉണ്‍ര്‍വ്വ് നാടന്‍പാട്ട്,10 ന്‌വൈകീട്ട് 5.30-7.30 വരെ വയനാട് നാട്ടുകൂട്ടം നാടന്‍പാട്ട് നാടന്‍കലകള്‍,വൈകീട്ട് 5.30-7.30 ഒക്‌ടോബര്‍ 11 ഡി.ജെ വിത്ത് ഡ്രംസ്,12 ന്‌വൈകീട്ട് 5.30-7.30 വയലിന്‍ ഫ്യൂഷന്‍ ശ്രീരാജ് സുന്ദര്‍, 13 ന്‌വൈകീട്ട് 5.30-8.00 മ്യൂസിക്കല്‍ പെര്‍ഫോമന്‍സ് എന്നിവ അരങ്ങേറും.