കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയ വടക്കാഞ്ചേരി ബൈപ്പാസ് നിർമ്മാണത്തിന് 20 കോടി രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്. ബൈപ്പാസ് റോഡും റെയിൽവേ ഓവർ ബ്രിഡ്ജും ഉൾപ്പെടുന്നതാണ് വടക്കാഞ്ചേരി ബൈപ്പാസ് പദ്ധതി. റെയിൽവേ മേൽപ്പാലത്തിന്റെ ജനറൽ അറേഞ്ച്മെന്റ് ഡ്രോയിംഗ് (GAD) തയ്യാറാക്കുന്നതിന് K-RAIL-നെ 25.07.2024 ന് ചുമതലപ്പെടുത്തിയിട്ടുണ്ട്. 75 ദിവസത്തെ പൂർത്തീകരണ കാലാവധിക്കുള്ളിൽ GAD സമർപ്പിക്കാനാണ് K-RAIL-ന് നൽകിയ നിർദ്ദേശം. റെയിൽവേ ഭാഗം ഒഴിച്ചുള്ള ഭാഗത്തെ റോഡിന്റെ ഡി.പി.ആർ തയ്യാറാക്കുന്ന പ്രവൃത്തി തുടരുകയാണ്. 10.09.2024-ൽ ഡിസൈൻ യൂണിറ്റ്,കെ.ആർ.എഫ്.ബി, RIQCL ഉദ്യോഗസ്ഥർ എന്നിവർ സംയുക്ത സ്ഥല പരിശോധന നടത്തി. ഡി.പി.ആർ ലഭിക്കുന്ന മുറക്ക് തുടർനടപടികൾ സ്വീകരിക്കാം.