10 പാലങ്ങള്‍, 122 കള്‍വര്‍ട്ടുകള്‍, 25.5 കി.മീ നീളത്തില്‍ അരികുചാല്‍ നിര്‍മ്മാണം, 3793 മീറ്റര്‍ നീളത്തില്‍ സംരക്ഷണഭിത്തി, വിവിധ ജംഗ്ഷനുകളുടെ നവീകരണം, 56 ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍, ബസ് ബേകള്‍ എന്നിങ്ങനെ ആധുനിക നിലവാരത്തിലാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്.
കോഴിക്കോട്, പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ റോഡ് പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്, കോങ്ങാട്, മലമ്പുഴ, പാലക്കാട് നിയോജക മണ്ഡലങ്ങളിലൂടെ കടന്നുപോകുന്നു. പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് കഠിനാധ്വാനം ചെയ്ത പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും തൊഴിലാളികൾക്കും സഹകരിച്ച ജനപ്രതിനിധികള്‍ക്കും ജനങ്ങള്‍ക്കും പ്രത്യേകം നന്ദി അറിയിക്കുന്നു.