വിനോദസഞ്ചാരികൾക്കായി ഇടുക്കിയിൽ ഇക്കോ ലോഡ്ജ്
കേരളത്തിലെ വിവിധ ഗോത്രവിഭാഗങ്ങളുടെ തനത് ജീവിതശൈലി, കല, കരകൗശലനിർമാണം, ഭക്ഷണം എന്നിങ്ങനെയുള്ളവ ആഗോളതലത്തിൽ പരിചയപ്പെടുത്തുന്ന എത്തനിക്ക് വില്ലേജ് പദ്ധതിയുടെ ഭാഗമായി ചെറുതോണിയിൽ ഇക്കോ ലോഡ്ജുമായി ടൂറിസം വകുപ്പ്. 25 ഏക്കറോളം വരുന്ന പ്രദേശത്ത് ₹ 6.72 കോടി ചെലവിൽ പൂർണമായും തടികൊണ്ടാണ് ഇക്കോ ലോഡ്ജുകൾ നിർമിച്ചിരിക്കുന്നത്.
10 കിലോമീറ്റർ ചുറ്റളവിനുള്ളിൽ സ്ഥിതി ചെയ്യുന്ന ചെറുതോണി ഇടുക്കി ഡാം, ഹിൽവ്യൂ പാർക്ക്, ഇടുക്കി ഡിടിപിസി പാർക്ക്, കുടിയേറ്റ സ്മാരക ടൂറിസം വില്ലേജ്, കാൽവരിമൗണ്ട് തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളും സന്ദർശിക്കാനാകും. ₹ 4130 ആണ് നിരക്ക്.