രാജ്യത്തെ ഏറ്റവും നീളം കൂടിയ ക്യാൻഡിലിവർ ഗ്ലാസ് ബ്രിഡ്ജ് വാഗമണിൽ
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ക്യാൻഡിലിവർ ഗ്ലാസ് ബ്രിഡ്ജ് വാഗമണിൽ സജ്ജമായി. 40 മീറ്റർ നീളത്തിൽ 10 കോടി രൂപ നിർമാണചെലവിൽ ഇടുക്കി ജില്ലാ ടൂറിസം കൗൺസിലുമായി സഹകരിച്ചു “കിക്കി സ്റ്റാർസ് ”ന്റെ സഹകരണത്തോടെ “ക്യാപ്ചർ ഡേയ്സ് പ്രൈവറ്റ് ലിമിറ്റഡ് ” ആണ് ബ്രിഡ്ജ് ഡിസൈൻ ചെയ്ത് പണി പൂർത്തീകരിച്ചിരിക്കുന്നത്.
വാഗമണ്ണിലെത്തുന്നവർക്കായി അഡ്വഞ്ചർ പാർക്കിലെ സൂയിസൈഡ് പോയിന്റിലാണ് ഗ്ലാസ് ബ്രിജ് ക്രമീകരിച്ചിരിക്കുന്നത്. കൂട്ടിക്കൽ, കൊക്കയാർ, മുണ്ടക്കയം തുടങ്ങിയ സ്ഥലങ്ങളുടെ വിദൂരകാഴ്ച വ്യക്തമാകും. വിദേശരാജ്യങ്ങളിൽ സജ്ജീവമായിട്ടുള സാഹസിക വിനോദമാണ് ഗ്ലാസ് ബ്രിജ് വോക്കിങ്. ഒരാൾക്ക് 500 രൂപയ്ക്ക് ഗ്ലാസ് ബ്രിജ് വോക്കിങ് ആസ്വദിക്കാം.