സംസ്ഥാനത്തെ എല്ലാവിഭാഗം കോളേജുകളിലും ടൂറിസം ക്ലബ്ബുകൾ നിലവിൽ വരുന്നു. ഇതിനായുള്ള നടപടികൾ പൂർത്തിയായിക്കഴിഞ്ഞു. വിദ്യാർത്ഥികളുടെ ആശയപരമായ സംഭാവനകളും കർമ്മശേഷിയും ടൂറിസം വികസനത്തിലേക്കു കൂടി ഉൾച്ചേർത്തുകൊണ്ടാണ് ടൂറിസം ക്ലബ് എന്ന ആശയം നടപ്പാക്കുന്നത്.
ടൂറിസം കേന്ദ്രങ്ങളുടെ പരിപാലനത്തിൽ കൂടി ഓരോ ക്ലബ്ബിനും ചുമതലയുണ്ടാകുന്ന വിധത്തിലാണ് ഇത് വിഭാവനം ചെയ്യുന്നത്. ക്ലബ്ബിൻറെ പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം ചെറിയ വരുമാനവും ലഭ്യമാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഓരോ ക്ലബ്ബിലും പരമാവധി അമ്പത് അംഗങ്ങൾക്ക് അവസരമുണ്ടായിരിക്കും. മാത്രമല്ല വിദ്യാർത്ഥികൾക്ക് പാർട്ട് ടൈം ടൂറിസം ഗൈഡുകളായി പ്രവർത്തിക്കാനും ഇതിലൂടെ അവസരം ഒരുങ്ങുകയാണ്. ടൂറിസം ക്ലബ് ആരംഭിക്കുന്നതിനുള്ള അപേക്ഷകൾ ഏപ്രിൽ അഞ്ചു വരെ സമർപ്പിക്കാം. കേരളത്തിലുള്ള എല്ലാ വിഭാഗം കോളേജുകൾക്കും അപേക്ഷിക്കാവുന്നതാണ്. https://forms.gle/y1baumLynaUFcx4z6 എന്ന സൈറ്റിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.