ആഭ്യന്തര സഞ്ചാരികളുടെ വരവിൽ കേരളം 2022-ൽ സർവ്വകാല റെക്കോർഡിലെത്തി. 2022 ൽ 1.88 കോടി ആഭ്യന്തര സഞ്ചാരികൾ കേരളം സന്ദർശിച്ചു. ആഗോളതലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചതിന് ശേഷം വിദേശവിനോദസഞ്ചാരികളും കേരളത്തിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. 2021 നേക്കാൾ വലിയ വർദ്ധനവ് വിദേശവിനോദസഞ്ചാരികളുടെ മേഖലയിൽ ഉണ്ടായിട്ടുണ്ട്.