ഈ വർഷം നിർബന്ധമായി കണ്ടിരിക്കേണ്ട കേന്ദ്രങ്ങളിലൊന്നായി ന്യൂയോർക്ക് ടൈംസ് കേരളത്തെ തെരഞ്ഞെടുത്തത് അഭിമാനകരമായ നേട്ടമാണ്. ലോകത്തെ 52 ടൂറിസം കേന്ദ്രങ്ങളിൽ പതിമൂന്നാം സ്ഥാനമാണ് നമ്മുടെ സംസ്ഥാനത്തിന് . സർക്കാർ നടപ്പിലാക്കിയ ഉത്തരവാദിത്ത ടൂറിസം ഉൾപ്പെടെയുള്ള പദ്ധതിയളെക്കുറിച്ചും പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നും പട്ടികയിൽ ഇടം നേടിയ ഏക സംസ്ഥാനവും കേരളം തന്നെ. ഗ്രാമീണസൗന്ദര്യം ആസ്വദിക്കാൻ ഉത്സവകാലങ്ങളിൽ കേരളം സന്ദർശിക്കാം എന്ന ടാഗ് ലൈനോടു കൂടിയാണ് കേരളത്തെ ന്യൂയോർക്ക് ടൈംസ് പരിചയപ്പെടുത്തുന്നത്.
വികസനവും വരുമാനവും മുടക്കി കേരളത്തെ സർവ്വത്ര ഞെരിക്കാനുള്ള കേന്ദ്രനീക്കത്തെ മറികടന്നാണ് നമ്മുടെ ഈ നേട്ടമെന്നത് കൂടുതൽ സന്തോഷകരമാണ്. കോവിഡിന് ശേഷം സജീവമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കൂടുതൽ സഞ്ചാരികളെത്താനും, അതുവഴി പ്രാദേശിക സമ്പദ് വ്യവസ്ഥയ്ക്ക് പുത്തൻ ഉണർവ്വേകാനും ഈ നേട്ടത്തിലൂടെ നമുക്ക് കഴിയും.