ജ്യോതിസ് ജംഗ്ഷൻ -റോഡ് നിർമ്മാണം ആരംഭിച്ചു
കട്ടപ്പന പള്ളിക്കവല – സ്കൂൾ ക്കവല( ജ്യോതിസ് ജംഗ്ഷൻ )റോഡ് നിർമ്മാണം ആരംഭിച്ചു. കട്ടപ്പനയിൽ ഏറ്റവുമധികം വിദ്യാർത്ഥികൾ യാത്ര ചെയ്യുന്നതും, ശബരിമലയിലേക്ക് ഏറ്റവുമധികം തീർത്ഥാടക വാഹനങ്ങൾ സഞ്ചരിക്കുന്നതുമായ കട്ടപ്പന പള്ളിക്കവല – സ്കൂൾകവല റോഡ് ആധുനിക രീതിയിൽ ബി എം ബി സി നിലവാരത്തിൽ നിർമ്മിക്കുന്നതിനായി ഫണ്ട് അഭ്യർത്ഥിച്ചിരുന്നു.ഇതേ തുടർന്ന് ബഹു: പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ.മുഹമ്മദ് റിയാസ് ഒരു കോടി ഇരുപത് ലക്ഷം രൂപാ അനുവദിക്കുകയും റോഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.