13 roads were made passable

13 റോഡുകൾ ഗതാഗത യോഗ്യമാക്കി

സ്മാർട്ട് സിറ്റി പദ്ധതിയിൽ krfb വികസിപ്പിക്കുന്ന തലസ്ഥാനത്തെ 13 റോഡുകൾ ഗതാഗത യോഗ്യമാക്കി. ഉപരിതല നവീകരണം നടത്തുന്ന 28 റോഡുകളില്‍ 13 റോഡുകളിലെ BC പ്രവൃത്തി പൂര്‍ത്തിയാക്കി.

ഗണപതി കോവില്‍ റോഡ്,

എസ്എംഎസ്എ ഇൻസ്റ്റിറ്റ്യൂട്ട് – ഗവ. പ്രസ്സ് റോഡ്,

പബ്ലിക് ലൈബ്രറി- നന്ദാവനം റോഡ്,

മാഞ്ഞാലിക്കുളം ,

പുന്നേന്‍ റോഡ് ,

കരുണാകരന്‍ സപ്തതി റോഡ്,

ആനി മസ്ക്രീന്‍-ബേക്കറി ജംഗ് റോഡ്,

പുളിമൂട് – റസിഡന്‍സി റോഡ്,

ഹൗസിംഗ് ബോര്‍ഡ് ജംഗ് – മോഡല്‍ സ്ക്കൂള്‍ ജംഗ്,

മോഡല്‍ സ്ക്കൂള്‍ ജംഗ് – മേട്ടുക്കട ജംഗ്

ആയുര്‍വ്വേദ കോളേജ് – ഓൾഡ് ജി.പി.ഒ ,

സെന്‍ട്രല്‍ തീയ്യേറ്റര്‍ റോഡ്,

കൃപ തീയറ്റർ – അജന്ത തീയറ്റർ റോഡ്

തുടങ്ങിയവയില്‍ BC പ്രവൃത്തി പൂര്‍ത്തിയായി.

12 സ്മാര്‍ട്ട് റോഡുകളില്‍ 2 റോഡുകള്‍, മാനവീയവും കലാഭവൻ മണി റോഡും നേരത്തെ പൂര്‍ണ്ണമായും ഗതാഗതയോഗ്യമാക്കി. മറ്റ് 10 റോഡുകള്‍ മാര്‍ച്ച് മാസം 31 ന് മുമ്പ് ഗതാഗതയോഗ്യമാക്കാനാണ് തീരുമാനിച്ചത്.