സാഹസിക ജലടൂറിസത്തിന് കേരളത്തിലുള്ള സാധ്യതകൾ തിരിച്ചറിഞ്ഞ് കോഴിക്കോട് ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിലും YEW യൂത്ത് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും ചേർന്ന് സ്ഥാപിച്ച പരിശീലന അക്കാദമിയാണ് “AVENTURA” ബേപ്പൂർ സർഫിംഗ് ക്ലബ്ബ്. റസ്പോൺസിബൾ ടൂറിസം മിഷൻ്റെ കൂടി പങ്കാളിത്തത്തോടെയാണ് ബേപ്പൂർ ഗോതീശ്വരം ബീച്ചിൽ പരിശീലന അക്കാദമിയും സർഫിംഗ് ക്ലബ്ബും ആരംഭിച്ചത്. ഇന്റർനാഷണൽ സർഫിങ് ലൈസൻസ് ലഭിച്ച 10 വിദഗ്ധർ പ്രായഭേദമെന്യ പരിശീലനം നൽകും.
സംസ്ഥാനത്ത് ആദ്യമായാണ് സർക്കാർ സംവിധാനങ്ങളുടെ സമ്പൂർണ സഹകരണത്തിലും മേൽനോട്ടത്തിലും പൂർണമായും തദ്ദേശവാസികളുടെ നേതൃത്വത്തിൽ സാഹസിക വിനോദസഞ്ചാരമായ സർഫിംഗ് പരിശീലനവും ടൂറിസ്റ്റുകൾക്ക് സർഫിംഗ് നടത്താനുള്ള സൗകര്യവും ലഭിക്കുന്ന സംവിധാനം ഒരുക്കിയിരിക്കുന്നത്.