പൊന്നാനിയുടെ മാത്രമല്ല ,കേരളത്തിന്റെ തന്നെ ശ്രദ്ധേയമാകുന്ന പദ്ധതികളിലൊന്നാണ് പൊന്നാനി അഴിമുഖത്തിന് കുറുകെ നിര്‍മ്മിക്കുന്ന കേബിള്‍ സ്റ്റേയഡ് പാലം. ഈ പാലത്തിന് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കി,RBDCK-യെ SPV ആയി നിയമിച്ചിട്ടുണ്ട്. പദ്ധതിയുടെ ഡി.പി.ആര്‍ അംഗീകരിച്ച് 280.09 കോടി രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.പദ്ധതിയുടെ ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ തുടരുകയാണ്. ഭൂമിയേറ്റെടുക്കല്‍ നടപടിയുടെ ഭാഗമായി 11(1)വിജ്ഞാപനം 08.11.2022-ല്‍ പ്രസിദ്ധീകരിച്ചു. സര്‍വ്വേ പൂര്‍ത്തിയാക്കി BVR ജില്ലാ കലക്ടര്‍ അംഗീകരിച്ചു. RR നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. RR നടപടികളുടെ ഭാഗമായി 143 Building valuation പൂര്‍ത്തിയാക്കി കഴിഞ്ഞു.ഇതിന്റെ റിപ്പോര്‍ട്ട് കൃത്യമായി നല്‍കുവാന്‍ പൊതുമരാമത്ത് കെട്ടിവിഭാഗത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തീരപ്രദേശത്ത് കൂടി കടന്നുപോകുന്ന ഈ പദ്ധതിക്ക് കേരള തീരദേശ പരിപാലന അതോറിറ്റിയില്‍ നിന്ന് CRZ ക്ലിയറന്‍സ് 17.09.2022-ല്‍ ലഭിക്കുകയും ചെയ്തു.
തീരദേശ ഹൈവേയുടെ ഭൂമിയേറ്റെടുക്കല്‍ നടപടിക്ക് വേണ്ടി സര്‍ക്കാര്‍ പുറത്തിറക്കിയ സ്പെഷ്യല്‍ പാക്കേജ് , ഈ പദ്ധതിക്ക് ബാധകമാകുന്നതിന് പ്രത്യേകം സര്‍ക്കാര്‍ ഉത്തരവ് ആവശ്യമാണെന്ന എല്‍.എ വിഭാഗത്തിന്റെ ആവശ്യം റവന്യൂ വകുപ്പിന്റെ പരിഗണനക്ക് സമര്‍പ്പിച്ചിരിക്കുകയാണ് . റവന്യൂ വകുപ്പ് മന്ത്രിയുമായി സംസാരിച്ച് ഈ നടപടികളില്‍ വേഗത്തില്‍ തീരുമാനമെടുക്കാന്‍ ആവശ്യപ്പെടാം. ഇപ്പോഴുള്ള സാങ്കേതികകാര്യങ്ങള്‍ വേഗത്തിലാക്കുന്നതിന് പ്രത്യേകയോഗം വിളിക്കാന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്താം.