EMS Park Bridge

വർണ്ണവിസ്മയം തീർത്ത് ഇ.എം.എസ്. പാർക്ക് പാലം

ദീപാലംകൃതമാക്കിയ പാളയം ഇ.എം.എസ്. പാർക്ക് പാലം ഉദ്ഘാടനം ചെയ്തു. പല ക്രമത്തിലും നിറങ്ങളിലുമുള്ള ഇല്യുമിനേഷനുകൾ ഇനി ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിന് സമീപമുള്ള പാലത്തിൽ വർണ്ണവിസ്മയം തീർക്കും.

കേരളത്തിലെ പ്രധാന പാലങ്ങൾ ദീപാലംകൃതമാക്കി ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യമാണ് സംസ്ഥാന സർക്കാറിനുള്ളത്. ജില്ലയിലുടനീളമുള്ള പ്രധാന നഗര ഇടങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആരംഭിച്ച നഗര സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നവീകരണം. പൊതുമരാമത്ത് വകുപ്പ് നടത്തുന്ന പ്രവർത്തനങ്ങക്ക് തിരുവനന്തപുരം നഗരസഭയുടെ പൂർണ്ണ പിന്തുണ ലഭിക്കുന്നുണ്ട്.