ഇന്ത്യയിലെ ആദ്യ വാട്ടർ മെട്രോ കേരളത്തിനും കൊച്ചിക്കും മുന്നിൽ വലിയ സാധ്യതകളാണ് തുറന്നിട്ടുള്ളത്. വാട്ടർ മെട്രോ, കൊച്ചിയുടെ വികസനത്തിനും വിനോദസഞ്ചാര മേഖലയ്ക്കും ഉണർവ് നൽകുകയും കൊച്ചിയിലെ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമാവുകയും ചെയ്യും. ആഭ്യന്തര, വിദേശ ടൂറിസ്റ്റുകൾക്ക് കായൽ സൗന്ദര്യം സുഖകരമായി ആസ്വദിക്കാൻ കഴിയുന്നതോടൊപ്പം കൊച്ചിയിലെ വിവിധങ്ങളായ കാഴ്ചകൾ കാണാൻ പറ്റുന്ന തരത്തിലാണ് മെട്രോയുടെ യാത്ര സജ്ജീകരിച്ചിട്ടുള്ളത്. ഏഷ്യയിലെ ഏറ്റവും വലിയ ജലഗതാഗത ശൃംഖലയായാണ് കൊച്ചി വാട്ടർ മെട്രോ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. വിശാലമായ കാത്തിരിപ്പ് സൗകര്യവും, ബോട്ടിന്റെ സമയം അറിയിച്ചുള്ള അനൗൺസ്മെന്റും ടെർമിനലുകളിൽ ഒരുക്കിയിട്ടുണ്ട്. പൂർണമായും ഭിന്നശേഷി സൗഹൃദ ടെർമിനലുകളും ബോട്ടുകളുമാണ് വാട്ടർ മെട്രോയുടേത്. വേലിയേറ്റ, വേലിയിറക്ക സമയങ്ങളിലും ബോട്ടുമായി ഒരേ ലെവലിൽ നിൽക്കാൻ സഹായകമാകുന്ന ഫ്ളോട്ടിംഗ് പോണ്ടൂണുകളാണ് കൊച്ചി സ്ഥാപിച്ചിട്ടുള്ളത്. മെട്രോ റയിലിന് സമാനമായ ടെർമിനലുകളും ടിക്കറ്റ് കൗണ്ടറുകളും സൗകര്യങ്ങളുമുള്ള വാട്ടർമെട്രോയുടെ മേൽനോട്ട ചുമതല കെഎംആർഎല്ലിനാണ്. കൊച്ചി മെട്രോയുടെ അതെ കളർ തീം തന്നെ പിന്തുടരുന്ന വാട്ടർ മെട്രോയിൽ 50 പേർക്ക് ഇരുന്നും 50 പേർക്ക് നിന്നും യാത്ര ചെയ്യാം. 20 മിനിറ്റിൽ താഴെ സമയം കൊണ്ട് ഹൈക്കോർട്ട് ടെർമിനലിൽ നിന്ന് വൈപ്പിൻ ടെർമിനലിൽ എത്താം. വൈറ്റിലയിൽ നിന്ന് വാട്ടർ മെട്രോയിലൂടെ…