Mapranam-Nanthikkara road restoration started

മാപ്രാണം – നന്തിക്കര റോഡ് പുനരുദ്ധാരണം ആരംഭിച്ചു

ഇരിങ്ങാലക്കുട പുതുക്കാട് മണ്ഡലത്തിലൂടെ കടന്നുപോകുന്ന പൊതുമരാമത്ത് വകുപ്പിന്റെ പ്രധാന ജില്ലാതല പാതയായ മാപ്രാണം – നന്തിക്കര റോഡ് പുനരുദ്ധാരണം ആരംഭിച്ചു. കേരളത്തിലെ പൊതുമരാമത്ത് റോഡുകൾ 2026 നുള്ളിൽ ബിഎം ആൻഡ് ബിസി ആക്കി മാറ്റുക എന്നതാണ് സർക്കാരിന്റെ ലക്‌ഷ്യം.

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ 205 കിലോമീറ്ററിൽ 135 കിലോമീറ്ററും ബിഎം ആന്റ് ബിസി നിലവാരത്തിലേക്ക് ഉയർത്താൻ സാധിച്ചു. ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തെയും പുതുക്കാട് നിയോജകമണ്ഡലത്തെയും ബന്ധിപ്പിക്കുന്ന റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനം സമയബന്ധിതമായി നടപ്പിലാക്കാനുള്ള നിർദ്ദേശവും നൽകി.

പൊതുമരാമത്ത് വകുപ്പിന്റെ പരിധിയിൽ വരുന്ന എല്ലാ പാതകളും ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന പദ്ധതിയുടെ ഭാഗമായി 15 കോടി 30 ലക്ഷം രൂപ ചെലവഴിച്ച് നബാർഡ് ട്രാഞ്ച് 28ൽ ഉൾപ്പെടുത്തി 8.45 കിലോമീറ്റർ റോഡ് ആണ് പുനരുദ്ധാരണം നടത്തുന്നത്.