പൊൻമുടിയിൽ പുതിയ ഗസ്റ്റ് ഹൗസ്
വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ താമസ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ പൊൻമുടിയിൽ പൊതുമരാമത്ത് വകുപ്പിൻ്റെ റസ്റ്റ് ഹൗസ് 2025 ജനുവരി മാസത്തിലാണ് നവീകരിച്ചു പ്രവർത്തനം ആരംഭിച്ചത്. അതോടൊപ്പം തന്നെ പുതിയ കഫ്‌റ്റിരിയ തുറക്കുകയും കാരവാൻ പാർക്ക് ആരംഭിക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു.
ഇതിന് പുറമെ ആധുനിക സൗകര്യങ്ങളോടെ വിനോദ സഞ്ചാര വകുപ്പിൻ്റെ പുതിയ ഗസ്റ്റ് ഹൗസ് മന്ദിരം കൂടി പൊന്മുടിയിൽ പൂർത്തിയായിരിക്കുകയാണ്. നാല് നിലകളിലായി 22 മുറികളാണ് ഇവിടെ ഉള്ളത്.