The works undertaken by the Public Works Department will be completed on time

പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത നിർമാണങ്ങൾ സമയബത്തിതമായി പൂർത്തിയാക്കും

-സ്വപ്ന പദ്ധതി പുന്നമട-നെഹ്റു ട്രോഫി പാലം നിർമ്മാണോദ്ഘാടനം നിർവഹിച്ചു

പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തു നടത്തുന്ന എല്ലാ നിർമാണ പദ്ധതികളും സമയബത്തിതമായി പൂർത്തിയാക്കും. പുന്നമട-നെഹ്റു ട്രോഫി പാലം നിർമാണം സമയബന്ധിതമായി തന്നെ പൂർത്തിയാക്കാൻ നേരിട്ട് ഇടപെടുമെന്നും പുന്നമട-നെഹ്റു ട്രോഫി പാലം നിർമാണം ഉദ്ഘാടനം ചെയ്തു.

അഞ്ചു വർഷത്തിനുള്ളിൽ 100 പാലങ്ങൾ നിർമ്മിക്കും എന്നതായിരുന്നു ഈ സർക്കാർ അധികാരത്തിലേറിയപ്പോൾ ലക്ഷ്യം വെച്ചത്. എന്നാൽ മൂന്നേകാൽ വർഷം കൊണ്ട് തന്നെ 100 പാലങ്ങൾ എന്ന ലക്ഷ്യത്തിലെത്താൻ സാധിച്ചു. നാടിനെ വികസനത്തിലേക്ക് നയിക്കുന്നവയാണ് പാലങ്ങൾ. അവ സമയബന്ധിതമായി പൂർത്തിയാക്കാനായി എല്ലാ മാസവും പ്രത്യേകം യോഗം ചേർന്നുകൊണ്ടാണിത് സാധമായത്. ഭരണാനുമതി ലഭിച്ചവയ്ക്ക് സാങ്കേതികാനുമതി ലഭിക്കാനും സാങ്കേതികാനുമതിയായവ ടെൻഡർ നടപടികളിലേക്ക് കടക്കാനും പ്രവർത്തി ആരംഭിച്ചവ സമയബന്ധിതമായി പണി പൂർത്തിയാക്കാനും പ്രത്യേകം ശ്രദ്ധചെലുത്തിയിട്ടുണ്ട്.

ആലപ്പുഴയുടെ ആവേശമായ നെഹ്റു ട്രോഫി വള്ളംകളി വിജയകരമായി നടത്താൻ ടൂറിസം വകുപ്പിൻ്റെ എല്ലാവിധ സഹകരണവും ഉണ്ടാകും. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികളെ ആകർഷിക്കുന്ന വള്ളംകളി ടൂറിസം വകുപ്പിന്റെ പ്രധാനപ്പെട്ട പദ്ധതികളിൽ ഒന്നാണ്.

യാഥാർഥ്യമാകുന്നത് ഒരു ജനതയെ നഗരവുമായി ബന്ധിപ്പിക്കുന്ന പാലം

ആലപ്പുഴ നിയോജക മണ്ഡലത്തിലെ പുന്നമടയാറിന്റെ കരയിൽ താമസിക്കുന്ന നെഹ്റുട്രോഫി വാർഡുകാരുടെയും കൈനകരി പഞ്ചായത്തിലെ നടുത്തുരുത്ത് നിവാസികളുടെയും ഏറെ നാളത്തെ ആവശ്യമായിരുന്നു പുന്നമട-നെഹ്റു ട്രോഫി പാലം. 2016-17 വർഷത്തെ ബഡ്‌ജറ്റിൽ ഉൾപ്പെടുത്തി 25 കോടി രൂപ ഭരണാനുമതി ലഭിച്ചതോടെയാണ് പാലം നിർമാണം ആരംഭിക്കുന്നത്.
അമ്പലപ്പുഴ താലൂക്കിൽ ഉൾപ്പെടുന്ന ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ പുന്നമട വാർഡിനെയും നെഹ്റു ടോഫി വാർഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം ആലപ്പുഴ നഗരത്തിൽ നിന്നും ഒറ്റപ്പെട്ട് നിൽക്കുന്ന നെഹ്റു ട്രോഫി മുനിസിപ്പൽ വാർഡ് നിവാസികളുടെയും കൈനകരി പഞ്ചായത്തിലെ നടുത്തുരുത്ത് പ്രദേശവാസികളുടെയും യാത്ര ദുരിതം ഇല്ലാതാക്കും. ഈ പ്രദേശങ്ങളിലെ ടൂറിസം വികസനവും ഈ പദ്ധതി ലക്ഷ്യമിടുന്നു. പാലം വരുന്നതോടെ തണ്ണീർമുക്കം ആലപ്പുഴ റോഡിൽ നിന്നും ആലപ്പുഴ ടൗണിൽ കയറാതെ എ.സി. റോഡിൽ എത്താന ആലപ്പുഴ ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും സാധിക്കും. പള്ളാത്തുരുത്തി കിഴക്കൻ ബൈപ്പാസിന്റെ അലൈന്മെന്റിൽ ഉൾപ്പെടുന്ന പാലം പുന്നമട കായലിലൂടെയുള്ള ഹൗസ് ബോട്ട് ഗതാഗതത്തെ ബാധിക്കാത്ത രീതിയിൽ ജലപാതയ്ക്ക് തടസം വരാത്ത രീതിയിൽ ഇൻ ലാൻഡ് വാട്ടർവേസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശങ്ങൾ പാലിച്ചു കൊണ്ടുള്ള ഡിസൈനിലാണ് തയ്യാറാകുന്നത്. 384.1 മീറ്ററാണ് നീളം. 12 മീറ്റർ നീളമുള്ള 25 സ്പാനുകളും 72.05 മീറ്ററിന്റെ ബോ സ്ട്രിംഗ് ആർച്ച് മാതൃകയിലുള്ള ജല ഗതാഗത സ്പാനും ഉണ്ട്. കൂടാതെ ഇരു കരകളിലുമായി 110 മീറ്റർ അപ്രോച്ച് റോഡും ഉൾപ്പെടുത്തിയിട്ടുണ്ട്.

പദ്ധതിക്കായി 25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതിനെ തുടർന്ന് മണ്ണ് പരിശോധന, സർവ്വേ എന്നിവയ്ക്ക് ശേഷം കിഫബിയിലേക്ക് ഡി. പി. ആർ തയ്യാറാക്കി സമർപ്പിച്ചു. 2018ൽ 44.80 കോടി രൂപയുടെ സാമ്പത്തികാനുമതി ലഭ്യമായി. തുടർന്ന് സ്ഥലം ഏറ്റെടുപ്പ് നടപടികൾ ആരംഭിച്ചു. പദ്ധതിക്കായി ഏറ്റെടുത്ത സ്ഥലം റവന്യൂ വകുപ്പിൽ നിന്ന് 2023 ഓഗസ്ററിൽ കെ. ആർ. എഫ്. ബിക്കു കൈമാറി. 7.99 കോടി രൂപ ചെലവഴിച്ചാണ് പദ്ധതിക്കായി സ്ഥലം ഏറ്റെടുത്തത്. പിന്നീട് പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കി കിഫ്ബിയിൽ സമർപ്പിക്കുകയും 57.40 കോടി രൂപയുടെ പുതുക്കിയ സാമ്പത്തികാനുമതി ലഭ്യമാവുകയും ചെയ്തു. കെ. എസ്. ഇ. ബി. യൂട്ടിലിറ്റി ഷിഫ്റ്റിംഗിനായി 22.14 ലക്ഷം രൂപയും. കേരള വാട്ടർ അതോറിറ്റി യൂട്ടിലിറ്റി ഷിഫ്റ്റിംഗിനായി 27 ലക്ഷം രൂപയും അതാത് വകുപ്പുകൾക്ക് കൈമാറിയിട്ടുണ്ട്.