അരുവിക്കര നിയോജകമണ്ഡലത്തിലെ വിവിധ റോഡുകൾ ഉപയോഗയോഗ്യമായി
സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ നിർമ്മാണ പ്രവർത്തികൾ അതിവേഗമാണ് പുരോഗമിക്കുന്നത് . അരുവിക്കര നിയോജകമണ്ഡലത്തിലെ പട്ടകുളം – പേഴുംമൂട് റോഡിന്റെ നിർമാണവും പള്ളിവേട്ട – കാനക്കുഴി കൊണ്ണിയൂർ റോഡുകൾ പൊതുജനങ്ങൾക്കായി തുറന്നു നൽകി. സംസ്ഥാനത്തെ 50 ശതമാനം പൊതുമരാമത്ത് റോഡുകളും ബിഎംബിസി നിലവാരത്തിൽ ആക്കാനുള്ള കഠിന ശ്രമത്തിലാണ്. ഈ വർഷം മാർച്ചിൽ തീർക്കാൻ ഉദ്ദേശിച്ചിരുന്നതിനേക്കാൾ കൂടുതൽ റോഡുകൾ ബിഎംബിസി നിലവാരത്തിൽ ആക്കിക്കഴിഞ്ഞു. മൂന്നുവർഷം കൊണ്ട് 50 പാലങ്ങളുടെ പണിപൂർത്തിയാക്കണമെന്നാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ ഒന്നേമുക്കാൽ വർഷം കൊണ്ട് 50 പാലങ്ങളുടെ പണി പൂർത്തിയായിക്കഴിഞ്ഞു. ഉറിയാക്കോട് ജംഗ്ഷൻ വികസനത്തിനായി ഏഴ് കോടിയിലധികം ചെലവ് വരും. 50 സെൻ്റ് ഭൂമിയും ഏറ്റെടുക്കേണ്ടി വരും. ഇത് നടപ്പിലാക്കുന്ന കാര്യം ധനകാര്യ വകുപ്പിനോട് ആലോചിക്കും.
2022-23 ലെ സംസ്ഥാന ബഡ്ജറ്റിൽ നിന്നും 9 കോടി രൂപ വിനിയോഗിച്ചാണ് പട്ടകുളം -പേഴുംമൂട് റോഡിന്റെ നവീകരണം നടത്തുന്നത്. പള്ളിവേട്ട – കാനക്കുഴി കൊണ്ണിയൂർ റോഡ് 2021-22 ലെ സംസ്ഥാന ബഡ്ജറ്റിൽ നിന്നും 5 കോടി രൂപ വിനിയോഗിച്ചാണ് ആധുനിക രീതിയിൽ നവീകരിച്ചത്.