Pull - Manakodi road opened, also a boon for tourism

പുള്ള് – മനക്കൊടി റോഡ് തുറന്നു. കാസർക്കോട് മുതൽ തിരുവനന്തരപുരം വരെയുള്ള ദേശീയപാത വികസനം 2025ഓടെ പൂർത്തീകരിക്കും. കേരളത്തിലെ പതിമൂന്ന് ജില്ലകളെ കോർത്തിണക്കി ടൂറിസം കാർഷിക മേഖലയെ വളർച്ചയ്ക്ക് സഹായിക്കുന്ന മലയോര ഹൈവെ ഈ വർഷം തന്നെ ഒരുക്കും.
സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെട്ട പുള്ള് – മനക്കൊടി റോഡ് 3 കോടി ചെലവാക്കി ചിപ്പിംഗ് കാർപ്പറ്റ് ബിഎം ആൻഡ് ബിസി നിലവാരത്തിലാണ് നവീകരിച്ചത്. തൃശൂർ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ മനക്കൊടി – പുള്ളിലെ ടൂറിസം സാധ്യതകൾക്ക് മുതൽക്കൂട്ടാവുന്നതരത്തിലാണ് നവീകരണം. പൊതുമാരാമത്ത് വകുപ്പിന്റെ പരിധിയിലുള്ള റോഡുകൾ ലോകോത്തര നിലവാരത്തിലേക് ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് റോഡ് പുനരുദ്ധരണം നടത്തുന്നത്.