🔥 കേരളത്തിൽ നടക്കുന്ന ഏറ്റവും വലിയ അടിസ്ഥാന വികസന നിർമ്മാണമാണ് ഇപ്പോൾ നടന്നുവരുന്ന ദേശീയപാത 66 വികസനം. പനവേൽ– കന്യാകുമാരി ദേശീയപാത ആറുവരിയാക്കുന്നതിന് ആവശ്യമായ 1076.64 ഹെക്ടറിൽ 988.09ഉം (91.77 ശതമാനം) ഏറ്റെടുത്ത് പണി തുടങ്ങി. സ്ഥലം ഏറ്റെടുപ്പ് ആയിരുന്നു ഏറ്റവും വലിയ പ്രശ്നം. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഭൂമിക്ക് 25 ശതമാനം തുക കേരളം നൽകണമെന്ന കേന്ദ്ര വ്യവസ്ഥ അംഗീകരിച്ചാണിത്. ഭൂമി വിട്ടുനൽകുന്നവർക്ക് അർഹമായ വില നൽകാൻ 5311 കോടി രൂപയാണ് സംസ്ഥാനം ചെലവാക്കിയത്. പരാതികൾ വന്നെങ്കിലും നല്ല നഷ്ടപരിഹാരം നൽകിയതോടെ എതിർപ്പുകൾ ഇല്ലാതായി.
🔥 20 റീച്ചുകളായി തിരിച്ചാണ് പണികൾ നടക്കുന്നത്. ഏകദേശം എല്ലാ റീച്ചുകളിലും ടെൻഡർ നടപടികൾ പൂർത്തിയാക്കി. 2025 ൽ എല്ലാ പണികളും പൂർത്തിയാക്കുക ആണ് ലക്ഷ്യം.
🔥 വടക്കൻ ജില്ലകളിൽ അതിവേഗമാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. കേരളത്തിലെ ആദ്യ റീച് തലപ്പാടിയിൽ നിന്നും ചെങ്കള വരെ ആണ്. ഊരാളുങ്കൽ ലേബർ സൊസൈറ്റി ആണ് കരാർ ഏറ്റെടുത്തിരിക്കുന്നത് .₹1704.125 കോടി ആണ് കരാർ തുക. നിർമാണ ഘട്ടത്തിൽ കരാർ തുകയുടെ 40 ശതമാനം മാത്രമേ അനുവദിക്കൂ. ബാക്കി തുക 15 വർഷത്തിനുള്ളിൽ 30 തവണകളായി നൽകും.
🔥 ചെങ്കള – നീലേശ്വരം റീച്, മൂന്നാമത്തെ റീച്ചായ നീലേശ്വരം തളിപ്പറമ്പ റീച് ഇവ രണ്ടും മേഘഗ്രൂപ്പ് ആണ് കരാർ എടുത്തിരിക്കുന്നത്. കണ്ണൂർ ബൈപാസ്സ് അടങ്ങുന്ന തളിപ്പറമ്പ മുഴുപ്പിലങ്ങാട് ആണ് അടുത്ത റീച് . വിശ്വ സമുദ്ര എഞ്ചിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡ് ആണ് കരാർ ഏറ്റെടുത്തിരിക്കുന്നത് .
🔥 അടുത്ത റീച് ആയ തലശ്ശേരി മാഹി ബൈ പാസ്സിന്റെ പണി 95 % പൂർത്തിയായി. റെയിൽവേ ഓവർ ബ്രിഡ്ജ് ആണ് ഇനി പ്രധാനമായും പൂർത്തി ആകാൻ ഉള്ളത്. 18 .6 കിലോമീറ്റർ ആണ് ദൂരം . മാർച്ചിൽ മുഴുവൻ പണിയും പൂർത്തി ആകുമെന്ന് പറയുന്നുണ്ടെങ്കിലും സാധ്യത കുറവാണ്.
🔥 കോഴിക്കോട് ജില്ലയിൽ വരുന്ന ആദ്യ റീച് ആണ് അഴിയൂർ – വെങ്ങളം. അദാനി ഗ്രുപ് ആണ് കരാർ നേടിയിരിക്കുന്നത്. വാഗഡ് ഗ്രൂപ് ആണ് അദാനിക്ക് വേണ്ടി ജോലികൾ ചെയ്യുന്നത്. വെങ്ങളം മുതൽ രാമനാട്ടുകര വരെ കോഴിക്കോട് ബൈപ്പാസ് ഹൈദരാബാദ് ആസ്ഥാനമായ കൃഷ്ണമോഹൻ കൺസ്ട്രക്ഷൻസ് (കെഎംസി) പ്രൈവറ്റ് ലിമിറ്റഡ് ആണ് കരാർ ഏറ്റെടുത്തിരിക്കുന്നത് . പിന്നീട് വേറെ കമ്പനി രൂപീകരിച്ചു ആണ് പണി നടത്തുന്നത് എന്നാണറിയുന്നത്. പണി വേഗതയിൽ പോകുന്നുണ്ട്.
🔥 മലപ്പുറം ജില്ലയിലെ ആദ്യ റീച്ചായ രാമനാട്ടുകര- വളാഞ്ചേരി കരാർ ഏറ്റെടുത്തിരിക്കുന്നത് കെഎൻആർ കൺസ്ട്രക്ഷൻസ് ലിമിറ്റഡ് ആണ്. അടുത്ത റീച്ചായ വളാഞ്ചേരി മുതൽ കാപ്പിരിക്കാട് വരെയുള്ള കരാർ ഏറ്റെടുത്തതും കെഎൻആർ കൺസ്ട്രക്ഷൻസ് ലിമിറ്റഡ്. 2024 പകുതിയോടു കൂടി പൂർത്തിയാക്കണം എന്നാണ് കരാർ. അതിവേഗത്തിൽ ആണ് പണികൾ നടക്കുന്നത്. ഏറ്റവും വലിയ വയഡക്റ്റ് പാലം വരുന്നത് ഈ റീച്ചിൽ ആണ്.
🔥 കാപ്പിരിക്കാട് – തളിക്കുളം , തളിക്കുളം കൊടുങ്ങല്ലൂർ , റീച്ചുകളിലും പണി തുടങ്ങിക്കഴിഞ്ഞു. 27-02-2025 നാണ് കാപ്പിരിക്കാട് – തളിക്കുളം റീച് പണിതീർക്കണ്ട അവസാന തിയതി . ശിവാലയ കൺസ്ട്രക്ഷൻ കമ്പനി പ്രൈവറ്റ് ലിമിറ്റഡ്. ലിമിറ്റഡ് ആണ് കരാർ ഏറ്റെടുത്തിരിക്കുന്നത്.
🔥 തളിക്കുളം കൊടുങ്ങല്ലൂർ റീച് കരാറും ശിവാലയ കൺസ്ട്രക്ഷൻ കമ്പനി പ്രൈവറ്റ് ലിമിറ്റഡ് ആണ് ഏറ്റെടുത്തിരിക്കുന്നത്.
🔥 കൊടുങ്ങല്ലൂർ- ഇടപ്പള്ളി റീച് കരാർ ഏറ്റെടുത്തിരിക്കുന്നത് ഓറിയന്റൽ സ്ട്രക്ചറൽ എഞ്ചിനീയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് . Rs.1617.20 കോടി ആണ് കരാർ തുക. ഏപ്രിൽ 2025 നു പണികൾ പൂർത്തിയാക്കണം.
🔥 ദേശീയപാതയിൽ നിശ്ചിത ഇടങ്ങളിലൂടെ മാത്രമേ കയറാനും ഇറങ്ങാനും പറ്റുകയുള്ളൂ . ഇടക്ക് യൂ ടേൺ അടിക്കാൻ പറ്റില്ല . മിക്കയിടത്തും സർവീസ് റോഡുകൾ ഉണ്ടാകും . 100 കിലോമീറ്റർ ആണ് വേഗപരിധി. അങ്ങനെ നമ്മുടെ റോഡുകളും ഹൈടെകുകയാണ് .