പാലപ്പിള്ളി – എച്ചിപ്പാറ റോഡിന്റെയും പുതുക്കാട് – ചുങ്കം മണ്ണംപേട്ട റോഡിന്റെ പ്രവർത്തനം ആരംഭിച്ചു
പശ്ചാത്തല വികസന മേഖലയിൽ സാധ്യമാകുന്ന എല്ലാം ചെയ്യുന്ന സർക്കാരാണിത് . പാലപ്പിള്ളി എച്ചിപ്പാറ റോഡിന്റെയും പുതുക്കാട് മണ്ണംപേട്ട റോഡിന്റെയും ഉദ്ഘാ ടനം നിർവഹിച്ചു. രണ്ടരവർഷംകൊണ്ട് 50 ശതമാനത്തിൽ അധികം റോഡുകൾ സംസ്ഥാനതലത്തിൽ ബിഎം ആന്റ് ബിസി ആയി. 16,486 കിലോമീറ്റർ ദൈർഘ്യമാണ് ഉന്നത നിലവാരത്തിലേക്ക് ഉയർന്നത്.
റോഡ് നിർമ്മാണത്തിൽ മാതൃകാപരമായ മുന്നേറ്റമാണ് മൂന്നുവർഷം കൂടിയുള്ള പരിപാലന കാലാവധി. ഇക്കാലയളവിൽ അറ്റകുറ്റപ്പണികളോ നാശമോ ഉണ്ടായാൽ ജനങ്ങൾക്ക് നേരിട്ട് തന്നെ കരാറുകാരുടെയും ബന്ധപ്പെട്ടവരുടെയും ശ്രദ്ധയിൽപ്പെടുത്താൻ സാധിക്കും. സുതാര്യത ഉറപ്പുവരുത്തി കൊണ്ടാണ് മുൻപോട്ട് പോകുന്നത്.
ടൂറിസം – പൊതുമരാമത്ത് മേഖലയിൽ പുതുക്കാട് മണ്ഡലത്തിന് ആവശ്യമായ പിന്തുണ നൽകും. പാലപ്പിള്ളി എച്ചിപ്പാറ റോഡ് നവീകരണം ചിമ്മിനി ഡാമിലേക്കുള്ള ടൂറിസം സാധ്യത വർധിപ്പിക്കും.