Legislature International Book Festival: Vahana Pracharan Jatha started

നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം : വാഹന പ്രചരണ ജാഥ തുടങ്ങി

നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സംസ്ഥാന തല വാഹന പ്രചരണ ജാഥയുടെ ആരംഭിച്ചു. തലശ്ശേരിയിൽ നിന്ന് ആരംഭിച്ച് എല്ലാ ജില്ലകളിലും പര്യടനം നടത്തി ഡിസംബർ 21 ന് തിരുവനന്തരപുരത്ത് ജാഥ അവസാനിക്കും. നിയമസഭ ലൈബ്രറിയുടെ ശതാബ്ദി ആഘോഷത്തിന്റെയും സ്വാതന്ത്രത്തിന്റെ 75ാം വാർഷികം ആസാദി കാ അമൃത് മഹോത്സവത്തിന്റെയും ഭാഗമായാണ് പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. ജനുവരി 9 മുതൽ 12 വരെ നിയമസഭ സമുച്ചയത്തിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച്
സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി പുസ്തകാസ്വാദനം, പദ്യപാരായണം, ഒരു കഥ പറയാം, കാർട്ടൂൺ എന്നീ വിഭാഗങ്ങളിൽ ഓൺലൈൻ മത്സരം നടത്തും. എൻട്രികൾ 20നകം അയക്കണം. നിയമസഭാങ്കണത്തിൽ നടത്തുന്ന ക്വിസ് മത്സരത്തിൽ പങ്കെടുക്കുന്നതിന് 20 വരെ രജിസ്റ്റർ ചെയ്യാം. പുസ്തകോത്സവത്തിന്റെ ഭാഗമായി തിരുവനന്തപുരം നിയമസഭാ മന്ദിരത്തിൽ 150 ലധികം സ്റ്റാളുകൾ ഒരുക്കും. വിവിധ സംസ്കാരിക പരിപാടികൾ, പ്രഭാഷണങ്ങൾ, പാനൽ ചർച്ചകൾ, എഴുത്തുകാരുമായുള്ള സംവാദങ്ങൾ, പുസ്തക പ്രകാശനം, കലാപരിപാടികൾ എന്നിവ നടക്കും. കൂടുതൽ വിവരങ്ങൾക്ക് klibf.niyamasabha.org സന്ദർശിക്കുക.