നെടുമങ്ങാട് – വട്ടപ്പാറ റോഡ് നവീകരിച്ചു. തിരുവനന്തപുരം-ചെങ്കോട്ട സംസ്ഥാനപാതയെയും എം.സി റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് നെടുമങ്ങാട്-വട്ടപ്പാറ റോഡ്. ഏഴ് കോടി രൂപ ചെലവഴിച്ചാണ് റോഡ് നവീകരിച്ചത്. വാളിക്കോട് നിന്ന് ആരംഭിച്ച് വട്ടപ്പാറയിൽ അവസാനിക്കുന്ന 6.45 കിലോ മീറ്റർ ദൈർഘ്യമുള്ള റോഡ് ആധുനിക നിലവാരത്തിൽ ബി.സി ചെയ്താണ് നവീകരിച്ചത്. റോഡിന് ഇരുവശവും ആവശ്യമായ സ്ഥലങ്ങളിൽ കോണ്ക്രീറ്റ് ഓടകൾ, കലിംഗുകൾ, സംരക്ഷണ ഭിത്തികൾ എന്നിവയും നിർമ്മിച്ചിട്ടുണ്ട്. കൂടാതെ റോഡ് സുരക്ഷയ്ക്കാവശ്യമായ മാർക്കിങ്, സ്റ്റഡ്, സൈൻ ബോർഡ് തുടങ്ങിയവയുമുണ്ട്.
സംസ്ഥാനത്ത് കാസർകോട് മുതൽ തിരുവനന്തപുരം വരെ ദേശീയപാത 45 മീറ്റർ വീതിയാക്കുന്ന നടപടി 2025ൽ പൂർത്തിയാകും. കേശവദാസപുരം മുതൽ അങ്കമാലി വരെ എം.സി റോഡ് നാല് വരിയായി മാറ്റും.