1312.67 crore for 12 roads in the city

നഗരത്തിലെ 12 റോഡുകൾക്ക് 1312.67 കോടി

സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതി പ്രകാരം കോഴിക്കോട് നഗരത്തിലെ 12 റോഡുകളുടെ വികസനത്തിന് സർക്കാർ 1312.67 കോടി രൂപയുടെ അനുമതി ലഭ്യമാക്കി. റോഡുകളുടെ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് 720.39 കോടി രൂപയ്ക്കും റോഡുകളുടെ നിർമ്മാണത്തിന് 592.28 രൂപയ്ക്കും ആണ് അനുമതി ആയത്.

മാളിക്കടവ് – തണ്ണീർ പന്തൽ റോഡ്(16.56 കോടി), കരിക്കാംകുളം – സിവിൽ സ്റ്റേഷൻ – കോട്ടൂളി (84.54), മൂഴിക്കൽ – കാളാണ്ടിത്താഴം (25.63), മാങ്കാവ് – പൊക്കുന്ന് – പന്തീരാങ്കാവ് (199.57), മാനാഞ്ചിറ – പാവങ്ങാട് (287.34), കല്ലുത്താൻകടവ് – മീഞ്ചന്ത (153.43), കോതിപ്പാലം – ചക്കുംകടവ് – പന്നിയങ്കര ഫ്ളൈ ഓവർ (15.52), സിഡബ്ല്യുആർഡിഎം – പെരിങ്ങൊളം ജംഗ്ഷൻ (11.79), മിനി ബൈപ്പാസ് – പനാത്തുതാഴം ഫ്ളൈ ഓവർ (75.47), അരയിടത്തു പാലം – അഴകൊടി ക്ഷേത്രം – ചെറൂട്ടി നഗർ (28.82), രാമനാട്ടുകര -വട്ടക്കിണർ (238.96), പന്നിയങ്കര – പന്തീരാങ്കാവ് (175.06) എന്നീ റോഡുകളുടെ ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ സമഗ്ര വികസനത്തിനാണ് തുക അനുവദിച്ചത്.

2020 – 21 ലെ ബജറ്റിൽ ഉൾപ്പെടുത്തിയാണ് നിർദ്ദിഷ്ട റോഡുകളുടെ വികസനത്തിന് പൊതുമരാമത്ത് വകുപ്പ് പദ്ധതി സമർപ്പിച്ചത്. ഈ പന്ത്രണ്ട് റോഡുകളുടെയും വികസനം പൂർത്തിയാവൂന്ന തോടെ കോഴിക്കോട് നഗരത്തിന്റെ മുഖഛായ തന്നെ മാറും.