ദേശീയപാത വികസന അതോറിറ്റിയുടെ റീജിയണൽ ഓഫീസറുമായി ചർച്ച നടത്തി
എൻ.എച്ച് 66 ൻ്റെ നിർമാണവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുമായി കേരള മുഖ്യമന്ത്രി ഡൽഹിയിൽ വച്ചു നടത്തിയ യോഗത്തിലെ തീരുമാനങ്ങൾ സമയബന്ധിതമായി നടപ്പാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് റീജിയണൽ ഓഫീസർ അറിയിച്ചു. നിലവിൽ നടക്കുന്ന നിർമ്മാണ പ്രവൃത്തിയുമായും സർവീസ് റോഡുകളുമായും ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരത്തെ തന്നെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇവ പരിഹരിക്കാൻ ഇടപെടുന്നുണ്ടെന്നും റീജിയണൽ ഓഫീസർ അറിയിച്ചു.