ലോക വിനോദസഞ്ചാര ദിനം; ടൂറിസം കേന്ദ്രങ്ങൾ ശുചീകരിക്കാൻ വകുപ്പ്
ലോക വിനോദസഞ്ചാര ദിനത്തിൽ വേറിട്ട പദ്ധതികളുമായി സംസ്ഥാന വിനോദ സഞ്ചാര വകുപ്പ്. സംസ്ഥാനത്തെ ചെറുതും വലുതുമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ശുചീകരണം നടത്തുകയാണ് ഇത്തവണത്തെ വിനോദസഞ്ചാര ദിനാഘോഷത്തിന്റെ ഭാഗമായി വകുപ്പ് പ്രധാനമായി ലക്ഷ്യം വയ്ക്കുന്നത്. വിനോദ സഞ്ചാര വകുപ്പിനെ കൂടാതെ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലുകളും സംസ്ഥാനത്തെ ടൂറിസം ക്ലബ്ബ്കളും സംയുക്തമായാണ് ശുചീകരണം നടപ്പാക്കുക. പരമാവധി കേന്ദ്രങ്ങളിൽ ഡെസ്റ്റിനേഷൻ മാനേജ്മന്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ശുചീകരണം നടത്താൻ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. നിലവിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ശുചിത്വം വളരെ പ്രധാനപ്പെട്ടതാണെന്ന വിനോദ സഞ്ചാര വകുപ്പ് നിർദേശത്തെ തുടർന്നാണ് ശുചീകരണ പരിപാടിയിലേക്ക് വകുപ്പ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ടൂറിസം ക്ലബ്ബ്കളുടെ നേതൃത്വത്തിൽ മറ്റു കേന്ദ്രങ്ങളിൽ ശുചീകരണം നടക്കും. ടൂറിസം ക്ലബ്ബ്കളുടെ പ്രവർത്തനം സജീവമാക്കലും പരിപാടിയുടെ ലക്ഷ്യമാണ്.
—