സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകളെ മികവുറ്റതാക്കി മാറ്റാൻ പ്രത്യേക പാക്കേജ്. പിഡബ്ല്യുഡിക്ക് പുറമെ തദ്ദേശസ്വയംഭരണം, തീരദേശം, വനം തുടങ്ങി വിവിധ വകുപ്പുകൾക്ക് കീഴിലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലേയ്ക്കുള്ള 20 റോഡുകൾക്കായി പാക്കേജ് തയ്യാറാക്കും.
പൊതുമരാമത്ത് വകുപ്പിന് കീഴിൽ വരുന്ന 30,000 കിലോമീറ്റർ റോഡിൽ 50 ശതമാനം റോഡുകളും 2026നുള്ളിൽ ബിഎം -ബിസി നിലവാരത്തിലേയ്ക്ക് മാറും. ഒല്ലൂർ നിയോജക മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള 162 കിലോമീറ്റർ റോഡുകളും അഞ്ച് വർഷത്തിനുള്ളിൽ ബിഎം -ബിസി റോഡായി മാറ്റുമെന്നും മണ്ഡലത്തിലെ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണ്. മുഴുവൻ പൊതുമരാമത്ത് റോഡുകളും ബിഎം – ബിസി നിലവാരത്തിലേയ്ക്ക് ഉയരുന്ന സംസ്ഥാനത്തെ ആദ്യ ഗ്രാമപഞ്ചായത്തായി നടത്തറ മാറി. പ്രവൃത്തിയിൽ ഉൾപ്പെടുത്തി പൊതുമരാമത്ത് വകുപ്പ് 9 കോടി രൂപ ഉപയോഗിച്ചാണ് പൂച്ചെട്ടി –ഇരവിമംഗലം – മരത്താക്കര –പുഴംമ്പള്ളം റോഡ് നിർമ്മിക്കുന്നത്. 6.6 കിലോമീറ്റർ ദൂരം 5.5 മീറ്റർ വീതിയിൽ ബിഎം -ബിസി നിലവാരത്തിൽ നിർമ്മിക്കുന്ന റോഡ് പുത്തൂർ – നടത്തറ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കും.