'Gift a Tradition' gift boxes are ready

‘ഗിഫ്റ്റ് എ ട്രഡിഷന്‍’ ഓണസമ്മാനപ്പെട്ടികള്‍ ഒരുങ്ങി

ഓണത്തിന് പ്രിയപ്പെട്ടവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കാനുള്ള മികച്ച അവസരമാണ് കേരള ആര്‍ട്സ് ആന്‍റ് ക്രാഫ്റ്റ്സ് വില്ലേജ് ഒരുക്കിയിരിക്കുന്നത്. കരവിരുതില്‍ തീര്‍ത്ത മനോഹരമായ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനിലൂടെ വാങ്ങി പ്രിയപ്പെട്ടവര്‍ക്ക് ലോകത്തിന്‍റെ ഏത് കോണിലേക്കും അയച്ചുകൊടുക്കാനുള്ള സംവിധാനമാണ് ഗിഫ്റ്റ് എ ട്രഡീഷന്‍. ഒരു സമ്മാനം നല്‍കുക എന്നതിലുപരി കേരളത്തിന്‍റെ കരകൗശല മേഖലയെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവും ഇൗ പദ്ധതിക്ക് പിന്നിലുണ്ട്.