Kerala's longest extra-dosed bridge on coastal highway

കേരളത്തിലെ ഏറ്റവും നീളം കൂടിയ എക്സ്ട്രാ ഡോസ്ഡ് പാലം തീരദേശ ഹൈവേയിൽ

കോഴിക്കോട് ജില്ലയിലെ ബേപ്പൂരിനെയും കരുവൻതുരുത്തിയെയും ബന്ധിപ്പിച്ചുകൊണ്ട് ചാലിയാറിന് കുറുകെ ഒരു കിലോമീറ്ററോളം നീളത്തിലാണ് പാലം നിർമ്മിക്കുന്നത്. കിഫ്ബി പദ്ധതിയിൽ 189.23 കോടി രൂപയാണ് ഇതിനായി ചിലവഴിക്കുന്നത്. 4.43 കോടി രൂപ വിനിയോഗിച്ച് സ്ഥലം ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുകയാണ്. സസ്പെൻഷൻ പാലത്തിൻ്റെയും സാധാരണ പാലങ്ങളുടെയും ഒരു സംയോജനമാണ് എക്സ്ട്രാ ഡോസ്ഡ് പാലങ്ങൾ. ഭീമുകളുടെ ഉയരം കുറച്ച് കൊണ്ട് രണ്ട് തൂണുകളിലേക്കും പ്രത്യേക തരം കമ്പികൾ ഉപയോഗിച്ച് പാലം വലിച്ച് കെട്ടുന്ന നിർമ്മാണ രീതിയാണ് ഇതിൻ്റെ പ്രത്യേകത. അത്യാധുനിക രീതിയിൽ നിർമ്മിക്കുന്ന ഈ എക്സ്ട്രാ ഡോസ്ഡ് പാലം കേരളത്തിൻ്റെ വാണിജ്യ ടൂറിസം മത്സ്യബന്ധന മേഖലകൾക്ക് കരുത്തേകും.