കെഎച്ച്ആർഐയുടെ 125 പരിശോധനകൾക്ക് ദേശീയ അംഗീകാരം
കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (കെഎച്ച്ആർഐ) 125 പരിശോധനകൾക്ക് ദേശീയ ഗുണനിലവാര ഏജൻസിയായ എൻഎബിഎല്ലിന്റെ (നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസ്) അംഗീകാരം ലഭിച്ചു. ഈ വർഷം തുടക്കത്തിൽ 68 പരിശോധനകൾക്ക് മാത്രമാണ് അംഗീകാരമുണ്ടായിരുന്നത്. ജൂണിൽ 57 പരിശോധനകൾക്ക് കൂടി അംഗീകാരം ലഭിച്ചു.
കെഎച്ച്ആർഐ അന്തർദേശീയ നിലവാരത്തിൽ ഉയർത്തും. ഘട്ടം ഘട്ടമായി ആ ലക്ഷ്യത്തിലേക്ക് നീങ്ങുകയാണെന്നും നിർമാണ മേഖലക്ക് വലിയ മുതൽക്കൂട്ട് ആണ് ഈ നേട്ടം. നിർമാണ വസ്തുക്കൾ, മണ്ണ്, എന്‍ഡിടി (നോൺ ഡിസ്ട്രക്റ്റീവ് ടെസ്റ്റിങ്) എന്നീ മൂന്ന് വിഭാഗങ്ങളിൽ ഏറ്റവും അധികം പരിശോധന നടക്കുന്ന രാജ്യത്തെ ഏക സർക്കാർ സ്ഥാപനമെന്ന നേട്ടം ഇതോടെ കെഎച്ച്ആർഐയ്ക്ക് ലഭിച്ചു.