The renovation work of two roads in Kundamangalam constituency has started

കുന്ദമംഗലം നിയോജകമണ്ഡലത്തിലെ രണ്ടു റോഡുകളുടെ നവീകരണ പ്രവൃത്തി ആരംഭിച്ചു

5.51 കോടി രൂപ ചെലവിൽ നവീകരിക്കുന്ന ചെത്തുകടവ് -മെഡിക്കൽ കോളേജ് റോഡിന്റെയും 3.22 കോടി രൂപ ചെലവിൽ നവീകരിക്കുന്ന പടനിലം-കളരിക്കണ്ടി റോഡിന്റെയും പ്രവൃത്തിയാണ് ആരംഭിച്ചത്. ചെത്തുകടവ് മുതൽ കുരിക്കത്തൂർ വരെയുള്ള റോഡ് 2.800 കി. മീ നീളം, 5.50 മീറ്റർ വീതിയിലും പടനിലം മുതൽ കളരിക്കണ്ടി വരെയുള്ളത് 1.600 കി.മീ നീളം, 5.50 മീറ്റർ വീതിയിലും ബി.എം ആൻഡ് ആൻഡ് ബി.സി സർഫസോടുകൂടി നവീകരിക്കാനാണ് പദ്ധതി.