കാഞ്ഞിരമറ്റം-മാരിയില്‍ കലുങ്ക് പാലം അപ്രോച്ച് റോഡിന് സ്ഥലമേറ്റെടുക്കാന്‍ 9.38 കോടി രൂപ
ഇടുക്കി ജില്ലയിലെ കാഞ്ഞിരമറ്റം-മാരിയില്‍ കലുങ്ക് പാലം അപ്രോച്ച് റോഡിന് സ്ഥലമേറ്റെടുക്കാന്‍ 9.38 കോടി രൂപ അനുവദിച്ചു.2017 ല്‍ പാലം നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും അപ്രോച്ച് റോഡിന്റെ പ്രവൃത്തി ആരംഭിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ജനങ്ങള്‍ക്ക് പാലം ഉപയോഗിക്കാന്‍ സാധിച്ചില്ല.
അപ്രോച്ച് റോഡ് നിര്‍മ്മാണത്തിനായി സ്ഥലമേറ്റെടുക്കേണ്ടതുണ്ട്.അപ്രോച്ച് റോഡ് നിര്‍മ്മാണത്തിനുള്ള സ്ഥലമേറ്റെടുക്കാന്‍ ആദ്യഘട്ടമായി 2.90 കോടി രൂപ അനുവദിച്ചിരുന്നു. അത് പ്രകാരം 11 പേരുടെ സ്ഥലമേറ്റെടുത്തു. ബാക്കി സ്ഥലം കൂടി ഏറ്റെടുക്കുന്നതിന് 6.48 കോടി രൂപ കൂടി അനുവദിച്ചിരിക്കുകയാണ്. ഇതോടെ ആകെ 9.38 കോടി രൂപ മാരിയില്‍ കലുങ്ക് പാലം അപ്രോച്ച് റോഡിന്റെ സ്ഥലമേറ്റെടുക്കാനായി അനുവദിച്ചു.