കരമന – കളിയിക്കാവിള റോഡ് വികസനം. വഴിമുക്ക് – കളിയിക്കാവിള റീച്ചിന് 200 കോടി രൂപയുടെ ഭരണാനുമതി

തലസ്ഥാനജില്ലയുടെ ദീർഘകാല സ്വപ്നമായ കരമന – കളിയിക്കാവിള റോഡ് വികസനം അടുത്ത ഘട്ടത്തിലേക്ക്. വഴിമുക്ക് മുതൽ കളിയിക്കാവിള വരെ വികസിപ്പിക്കുന്നതിന് സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെ 200 കോടി രൂപയുടെ ഭരണാനുമതിയായി. കിഫ്ബി പദ്ധതിയിലാണ് റോഡ് വികസനം നടപ്പിലാക്കുന്നത്.

കരമന കളിയിക്കാവിള പാതയിൽ കൊടിനട വരെയുള്ള വികസനപ്രവൃത്തി ഇതിനകം പൂർത്തീകരിച്ചതാണ്. ബാക്കി പ്രവൃത്തി കൂടി പൂർത്തീകരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് നിയമസഭയിൽ പറഞ്ഞിരുന്നു.

കൊടിനട മുതൽ വഴിമുക്ക് വരെ 30.2 മീറ്റർ വീതിയില വികസിപ്പിക്കുന്നതിനുള്ള സ്ഥലമേറ്റെടുപ്പ് നടപടികൾ അവസാനഘട്ടത്തിലാണ്.

കരമന കളിയിക്കാവിള റോഡ് വികസനം യാഥാർഥ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെ ഉള്ള പ്രവർത്തനങ്ങൾക്ക് കൃത്യമായി രൂപരേഖ ഉണ്ടാക്കും. പ്രവർത്തനങ്ങൾ സമയബന്ധിതമായി നടക്കുന്നു എന്ന് ഉറപ്പു  വരുത്തും.