കണ്ണൂർ ജില്ലയിലെ ധർമ്മടം – പിണറായി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോളാട് പാലം
ഒരുകാലത്ത് കടത്തു തോണിയായിരുന്നു രണ്ട് പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന യാത്രാ മാർഗം. പിന്നീട് അഞ്ച് പതിറ്റാണ്ടുകൾക്ക് മുൻപാണ് ഇവിടെ ഒരു തടിപ്പാലം ഉണ്ടായത്. അത് പിന്നീട് കോൺക്രീറ്റ് പാലമായി മാറി. ഒറ്റവരിയിലുള്ള കോൺക്രീറ്റ് പാലത്തിലൂടെ യാത്രയ്ക്ക് പരിഹാരം കാണണമെന്നത് ജനങ്ങളുടെ ദീര്ഘകാലമായുള്ള ആവശ്യമായിരുന്നു. ഇപ്പോൾ അതും യാഥാർത്ഥ്യമായിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിനിധാനം ചെയ്യുന്ന നിയോജകമണ്ഡലത്തിലാണ് ഈ സ്വപ്ന പദ്ധതി യാഥാർത്ഥ്യമായത്.