State allocation was also allocated for the Outer Ring Road, Kerala is in the process of massive development

ഔട്ടർ റിംഗ് റോഡിനും സംസ്ഥാന വിഹിതം അനുവദിച്ചു , കേരളം വൻവികസനകുതിപ്പിൽ

വിഴിഞ്ഞം – നാവായിക്കുളം ഔട്ടർ റിംഗ് റോഡിനായി പ്രത്യേക പാക്കേജ് അംഗീകരിച്ചതോടെ സംസ്ഥാനത്തിന്റെ പശ്ചാത്തല വികസന മേഖലയിൽ വൻകുതിപ്പിന് കളമൊരുങ്ങി . മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം ലഭിച്തടെ പദ്ധതിക്കുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും. ഭൂമി ഏറ്റെടുക്കൽ നടപടികൾ ഉൾപ്പെടെ ഇനി വേഗത്തിൽ പൂർത്തിയാക്കാൻ ഇടപടുമെന്നും മന്ത്രി പറഞ്ഞു. എറണാകുളം ബൈപാസ് ( NH 544), കൊല്ലം – ചെങ്കോട്ട ഗ്രീൻഫീൽഡ് ( NH 744) എന്നീ രണ്ടു പാത നിർമ്മാണങ്ങൾക്ക് ആയി 741.35 കോടി രൂപയുടെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കുവാൻ കഴിഞ്ഞ മാസമാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. എൻ എച്ച് -66 നായി 5580 കോടി രൂപയും സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നൽകി കഴിഞ്ഞു. കേരളത്തിന്റെ പശ്ചാത്തലവികസനം സാധ്യമാക്കുവാൻ പ്രതിജ്ഞാ ബദ്ധമായി എൽഡിഎഫ് സർക്കാർ പ്രവർത്തിക്കും.

ഔട്ടർ റിംഗ് റോഡ് നിർമ്മാണത്തിനും സംസ്ഥാന വിഹിതം അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഔട്ടർ റിംഗ് റോഡ് നിർമ്മാണത്തിനായി 1629 .24 കോടി രൂപയുടെ പാക്കേജിനാണ് മന്ത്രിസഭായോഗം അനുമതി നൽകിയത്. ഭൂമി ഏറ്റെടുക്കലിന്റെ അമ്പത് ശതമാനം തുകയായ 930.41 കോടി രൂപ സംസ്ഥാനം വഹിക്കും. ഈ തുക കിഫ്ബിയിൽ നിന്നും അനുവദിക്കും. സർവ്വീസ് റോഡ് നിർമ്മാണത്തിന് 477.33 കോടി രൂപയും സംസ്ഥാനമാണ് വഹിക്കുക. ഈ തുക സംസ്ഥാനം 5 വർഷത്തിനകം നൽകും. ചരക്ക് സേവന നികുതി ഇനത്തിൽ 210.63 കോടി രൂപയും റോയൽറ്റി ഇനത്തിൽ 10.87 കോടി രൂപയും ഒഴിവാക്കി സംസ്ഥാനം അധികബാധ്യത വഹിക്കാനും തീരുമാനിച്ചു. വിഴിഞ്ഞം മുതൽ നാവായിക്കുളം വരെ 62.7 കിലോ മീറ്റർ ദൂരത്തിൽ നാലു വരി പാതയും സർവ്വീസ് റോഡും നിർമ്മിക്കാനാണ് പദ്ധതി. 281.8 ഹെക്ടർ ഭൂമിയാണ് പദ്ധതിയ്ക്ക് ആയി ഏറ്റെടുക്കേണ്ടി വരിക.

 

വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ ഉണ്ടാകുന്ന വികസന സാധ്യതകളെ മുന്നിൽ കണ്ടാണ് 2018 ൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഔട്ടർ റിംഗ് റോഡ് പദ്ധതിക്ക് രൂപം നൽകിയത്. ദേശീയ പാതാ നിലവാരത്തിൽ പദ്ധതി യാഥാർത്ഥ്യമാക്കണം എന്ന് മുഖ്യമന്ത്രി തന്നെ കേന്ദ്രഉപരിതല ഗതാഗത മന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തു. പദ്ധതി നിർമ്മാണം ദേശീയപാതാ അതോറിറ്റിയെ നിശ്ചയിച്ച കേന്ദ്രം എന്നാൽ സംസ്ഥാനം കൂടുതൽ പങ്കാളിത്തം വഹിക്കണം എന്ന് ആവശ്യപ്പെട്ടു. സർവ്വീസ് റോഡ് നിർമ്മാണവും ദേശീയപാതാ അതോറിറ്റി നിർമ്മിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടെങ്കിലും കേരളത്തിന്റെ പങ്കാളിത്തം കേന്ദ്രം വീണ്ടും നിർദ്ദേശിക്കുകയായിരുന്നു. ഇതേതുടർന്നാണ് മന്ത്രിസഭാ യോഗം ഔട്ടർ‍ റിംഗ് റോഡ് വികസനത്തിലും പ്രത്യേക പാക്കേജ് തയ്യാറാക്കിയത്. ഔട്ടർ റിംഗ് റോ‍ഡിന്റെ തുടർച്ചയായി കടമ്പാട്ടുകോണത്തു നിന്നും ആരംഭിക്കുന്ന കൊല്ലം – ചെങ്കോട്ട ഗ്രീൻഫീൽഡ് ദേശീയ പാതയും നിർമ്മിക്കുന്നതോടെ ചരക്കു നീക്കം ഉൾപ്പെടെ കൂടുതൽ സുഗമമാക്കാൻ കഴിയും. കൊല്ലം – ചെങ്കോട്ട ഗ്രീൻഫീൽഡ് പാത നിർമ്മാണത്തിന് ജി എസ് റ്റി വിഹിതവും , റോയൽറ്റിയും ഒഴിവാക്കി 317.35 കോടി രൂപ സംസ്ഥാനം വഹിക്കാൻ മന്ത്രിസഭാ യോഗം കഴിഞ്ഞ മാസം തീരുമാനിച്ചിരുന്നു