സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിൽ നടക്കുന്ന പ്രവർത്തികളുടെ ഗുണനിലവാരം പ്രവർത്തി നടക്കുന്ന ഇടങ്ങളിൽ നേരിട്ട് പരിശോധിക്കുന്ന ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് ലാബിന്റെ പ്രവർത്തനം ആരംഭിച്ചു. ലാബിന്റെ പ്രവർത്തനം തിരുവനന്തപുരത്ത് പാപ്പനംകോട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് റോഡ് നിർമ്മാണ സ്ഥലത്ത് നേരിട്ട് എത്തി പരിശോധിച്ചു.
നിർമ്മാണ പ്രവർത്തികളുടെ സുതാര്യത ഉറപ്പാക്കാൻ ഓട്ടോമാറ്റിട് ടെസ്റ്റിംഗ് ലാബിന്റെ പ്രവർത്തനം സഹായിക്കും
. നിർമ്മാണ സമയത്ത് പാലിക്കേണ്ട ചട്ടങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ ലാബിന്റെ പരിശോധന വഴി സാധിക്കും. റോഡുകൾ കൂടാതെ പൊതുമരാമത്ത് വകുപ്പിന്റെ പാലങ്ങൾ,കെട്ടിടങ്ങൾ എന്നിവയും ഓട്ടോമാറ്റഡ് ലാബ് വഴി പരിശോധന നടത്തും. പണി നടക്കുന്ന ഇടത്തുവച്ച് തന്നെ ഗുണനിലവാരം പരിശോധിക്കാൻ സാധിക്കും എന്നതാണ് ഈ ലാബിന്റെ സവിശേഷത. ഓട്ടോമാറ്റിട് ടെസ്റ്റിംഗ് ലാബിന്റെ പ്രവർത്തനം കൂടുതൽ ഫലപ്രദമായി ഉപയോഗപ്പെടുത്തും.
സംസ്ഥാനത്ത് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിലായി മൂന്ന് ലാബുകളാണ് പ്രവർത്തിക്കുന്നത്. റോഡ് പ്രവൃത്തിയിൽ താപനില, ബിറ്റുമിൻ കണ്ടന്റ് തുടങ്ങിയവയാണ് പരിശോധിക്കുക. പരിശോധനയുടെ റിപ്പോർട്ട് എല്ലാ മാസവും 10 നകം മന്ത്രി തലത്തിൽ പരിശോധിച്ച് വിലയിരുത്തും.