Nenmanikara Gram Panchayat with E-Vanchi Rural Tourism Project

ഇ-വഞ്ചി ഗ്രാമീണ ടൂറിസം പദ്ധതിയുമായി നെന്മണിക്കര ഗ്രാമപഞ്ചായത്ത്

മണലി പുഴയോടു ചേർന്ന് ഒരുക്കുന്ന ഗ്രാമീണ ടൂറിസം പദ്ധതിയായ ഇ-വഞ്ചി പുതുവത്സര ദിനത്തിൽ യാഥാർത്ഥ്യമായി.സംസ്ഥാന സർക്കാരിന്റെ എന്റെ തൊഴിൽ എന്റെ അഭിമാൻ പദ്ധതിയും അഡ്വഞ്ചർ ടൂറിസം പദ്ധതിയും സംയുക്തമായാണ് പുത്തൻ പദ്ധതി ഒരുക്കുന്നത്.

നെന്മണിക്കര ഗ്രാമപഞ്ചായത്തിൽ ഹൈവേയോട് ചേർന്നുള്ള മണലിപ്പുഴയുടെ ഭാഗത്താണ് ഗ്രാമീണ ടൂറിസം പദ്ധതി യാഥാർത്ഥ്യമാവുന്നത്. വിനോദസഞ്ചാരികൾക്ക് ഗ്രാമീണ സൗന്ദര്യം ആസ്വദിക്കാനും, പുഴയിലും, കരയിലും അതീവ സുരക്ഷാക്രമീകരണങ്ങളോടെ ഉല്ലസിക്കുവാനുമാണ് നെന്മണിക്കര ഗ്രാമപഞ്ചായത്ത് ഇ-വഞ്ചി പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. കയാക്കിംഗ് ടൂർ, പെഡൽ ബോട്ടിംഗ്, കുട്ടവഞ്ചി സവാരി എന്നിവയാണ് ഇ – വഞ്ചിയുടെ പ്രധാന സേവനങ്ങൾ.