Complaints about roads have reduced significantly

കോട്ടയം, ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന വിനോദസഞ്ചാര മേഖലയിൽ അനന്ത സാധ്യതകളുള്ള പ്രധാനപ്പെട്ട പാതയാണ് ഇലവീഴാപൂഞ്ചിറ റോഡ്. ദീർഘകാലമായി ഗതാഗതയോഗ്യമല്ലാതെ കിടന്നറോഡാണിത്. ഇപ്പോൾ ഇലവീഴാപൂഞ്ചിറ റോഡ് ഗതാഗതയോഗ്യമായിരിക്കുകയാണ്.
കോട്ടയം ജില്ലയിലെ മേലുകാവ് മുതൽ ഇലവീഴാപൂഞ്ചിറ വരെയുള്ള അഞ്ചര കിലോമീറ്റർ റോഡിൻറെ ആദ്യഘട്ട ടാറിംഗ് പ്രവൃത്തിയായ ബിഎം പൂർത്തീകരിച്ചു. കലുങ്കുകൾ ഉൾപ്പെടെ നവീകരിച്ചുകൊണ്ട് ആധുനിക നിലവാരത്തിലാണ് പ്രവൃത്തി നടത്തുന്നത്. ബിസി ടാറിംഗ് കൂടി വേഗത്തിൽ പൂർത്തിയാക്കാൻ ആവശ്യമായ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇടുക്കി ജില്ലയിൽ നിന്നും ഇലവീഴാപൂഞ്ചിറയിലേക്കു പോകുന്ന റോഡിൻറെ ഒന്നരകീലോമീറ്ററോളം തകർന്നുകിടക്കുന്നതായി സഞ്ചാരികൾ ഉൾപ്പെടെ നിരവധിപേർ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ആ ഭാഗത്തെ പ്രവൃത്തി റണ്ണിംഗ് കോൺട്രാക്ട് പദ്ധതിയിൽ ഉൾപ്പെടുത്തി നിർവ്വഹിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.