First Reach construction nearing completion

മലപ്പുറം ജില്ലയിലെ നിലമ്പൂർ നിയോജക മണ്ഡലത്തിലെ പൂക്കോട്ടും പാടം മുതൽ തമ്പുരാട്ടിക്കല്ല് വരെയുള്ള 34 കിലോമീറ്റർ റോഡിൻറെ ആദ്യറീച്ച് നിർമ്മാണം അവസാനഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ജനങ്ങൾ സൗജന്യമായി സ്ഥലം വിട്ടുനൽകിയാണ് ഈ റോഡ് വികസിപ്പിക്കുന്നത്.നാടിൻറെ വികസനത്തിനായി ആധുനിക നിലവാരത്തിലുള്ള റോഡ് സൗകര്യം നടപ്പിലാക്കാൻ മുൻപോട്ട് വന്നത് ആ നാട്ടിലെ ജനങ്ങളാണ്.

റോഡിൻറെ ആദ്യ റീച്ചായ പൂക്കോട്ടും പാടം മുതൽ കാറ്റാടിക്കടവ് വരെയുള്ള 15 കിലോമീറ്റർ പ്രവൃത്തിയാണ് മാർച്ച് മാസത്തോടെ പൂർത്തിയാകാൻ പോകുന്നത്. കിഫ്ബിയിൽ നിന്നും 115.38 കോടി രൂപ വിനിയോഗിച്ച് പൂക്കോട്ടും പാടം മുതൽ തമ്പുരാട്ടിക്കല്ല് വരെ ആകെ 34 കിലോമീറ്ററാണ് വികസിപ്പിക്കുന്നത്.

പ്രവൃത്തി പൂർത്തിയാകുന്നതോടെ നിലമ്പൂരിൻ്റെ മലയോര സമ്പദ്ഘടനയിൽ വലിയ മാറ്റം സംഭവിക്കും. കാർഷിക, വാണിജ്യ മേഖലകളിലും വിനോദ സഞ്ചാരത്തിനും പുത്തനുണർവ്വാകും.