പത്തനംതിട്ട ജില്ലയിലെ സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ് ഗവി. ഓർഡിനറി എന്ന സിനിമയിലൂടെയാണ് ഗവി എന്ന പേര് മലയാളികൾക്കിടയിൽ വലിയ പ്രചാരം നേടിയത്.
കുന്നുകളും സമതലങ്ങളും പുൽമേടുകളും ചോലക്കാടുകളും വെള്ളച്ചാട്ടങ്ങളും ഏലത്തോട്ടങ്ങളും അങ്ങനെ കണ്ടുമതിവരാത്ത അത്രയും അനുഭവങ്ങൾ സമ്മാനിക്കുന്നയിടമാണ് ഗവി. പ്രശസ്ത വിനോദസഞ്ചാര സ്ഥാപനമായ അലിസ്റ്റർ ഇൻറർനാഷണൽ ലോകത്തിലെ തന്നെ മുൻനിര പ്രകൃതിസൗഹൃദ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി ഗവിയെ അടയാളപ്പെടുത്തിയിട്ടുണ്ട്.
അണക്കെട്ടുകൾക്ക് മുകളിലൂടെയും തേയിലത്തോട്ടങ്ങൾക്കിടയിലൂടെയും ഗവിയിലേക്ക് ഒരു യാത്ര. ഈ അവധിക്കാലത്തിലെ ഒരു ദിവസം ടൂറിസം വകുപ്പ് നിങ്ങളെ ഗവിയിലേക്ക് സ്വാഗതം ചെയ്യുന്നു..
.