സംസ്ഥാനത്ത് രണ്ട് വർഷത്തിനകം ട്രാവൽ ലോഞ്ചുകൾ നിർമ്മിക്കാൻ സർക്കാർ പദ്ധതി തയ്യാറാവുന്നു. ടൂറിസം രംഗത്ത് വലിയ കുതിപ്പ് നേടുന്ന ഈ ഘട്ടത്തിൽ എല്ലാവരെയും യോജിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക.പൊതുമരാമത്ത് വകുപ്പിന്റെ വെറുതെ കിടക്കുന്ന ഇടങ്ങൾ ഇത്തരം പദ്ധതികൾക്കായി ഉപയോഗിക്കാൻ ആലോചനയുണ്ട്. സംസ്ഥാനത്ത് സംഘടിപ്പിച്ച ഡിസൈൻ വർക്ക്ഷോപ്പിൽ ലോകപ്രശസ്ത ഡിസൈനർ – ആർക്കിടെക്മാർ പങ്കെടുത്തിരുന്നു. സംസ്ഥാനത്തെ പാലങ്ങൾക്ക് അടിയിൽ ഒഴിഞ്ഞ സ്ഥലങ്ങളിൽ വയോജന പാർക്ക്, ട്രാവൽ ലോഗ്, കുട്ടികളുടെ പാർക്ക്, കംഫർട്ട് സ്റ്റേഷൻ എന്നിവ നിർമ്മിക്കുന്നതിനുള്ള നിർദ്ദേശമാണ് സംഘം അറിയിച്ചത്. ഇത് സർക്കാർ പരിഗണിക്കും. സഹകരണ – പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വകാര്യ വ്യക്തികൾ എന്നിവരുടെ സഹായവും പദ്ധതിക്കായി സർക്കാർ തേടുന്നുണ്ട്.
വാളയാർ – വട്ടപ്പാറയിൽ ആരംഭിച്ച ട്രാവൽ ലോഗ് പ്രീമിയം ക്ലാസ് റോഡ് സൈഡ് റസ്റ്റ് സ്റ്റേഷന്റെ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു.