സംസ്ഥാനത്തെ 60 % റോഡുകൾ ബി.എം.-ബി.സി. നിലവാരത്തിൽ
– ബി.എം.ബി.സി. നിലവാരത്തിൽ നവീകരിച്ച വി.ടി. റോഡ് പൂർത്തീകരണ ഉദ്ഘാടനം നടന്നു
ഈ സർക്കാർ ലക്ഷ്യമിട്ടതിലും കൂടുതൽ റോഡുകൾ ആധുനികീകരിച്ചതായും 60 ശതമാനം റോഡുകളും ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ നവീകരിച്ചതായും പൊതുമരാമത്ത്-ടൂറിസം വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ആധുനിക രീതിയിൽ ബി.എം.ബി.സി. നിലവാരത്തിൽ നവീകരിച്ച വി.ടി. റോഡിന്റെ പൂർത്തീകരണ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ 50 ശതമാനം റോഡുകൾ അഞ്ചു വർഷം കൊണ്ട് ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ ടാർ ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ഇപ്പോൾ തന്നെ 60 ശതമാനം റോഡുകളും നവീകരിച്ചു. കായലോര മേഖലയുടെ വികസനത്തിന് വി.ടി. റോഡിന്റെ വികസനം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.