The International Convention Center at Veli Tourist Village has started functioning

വേളി ടൂറിസ്റ്റ് വില്ലേജിലെ ഇൻറർനാഷണൽ കൺവെൻഷൻ സെൻറർ പ്രവർത്തനം ആരംഭിച്ചു

വേളി ടൂറിസ്റ്റ് വില്ലേജിൻറെ സമഗ്ര വികസനം ലക്ഷ്യമിട്ട് ടൂറിസം വകുപ്പ് നിർമ്മിച്ച അന്തർദേശീയ നിലവാരത്തിലുള്ള കൺവെൻഷൻ സെൻറർ പ്രവർത്തനം ആരംഭിച്ചു.

വേളി ടൂറിസ്റ്റ് വില്ലേജിൻറെ സമഗ്ര വികസനം ലക്ഷ്യമിട്ട് ടൂറിസം വകുപ്പ് നടത്തുന്ന വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് 20 കോടി ചെലവഴിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള കൺവെൻഷൻ സെൻറർ നിർമ്മിച്ചത്. 27,000 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള കൺവെൻഷൻ സെൻററിൽ 750 പേർക്കുള്ള ഇരിപ്പിട സൗകര്യമുണ്ട്. 300 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാം. സമുച്ചയത്തിൽ 60 കാറുകൾ പാർക്ക് ചെയ്യാനാകും. കൺവെൻഷൻ സെൻററിനൊപ്പം വിവിധോദ്ദേശ്യ ടൂറിസ്റ്റ് ഫെസിലിറ്റി സെൻററും ഒരുക്കിയിട്ടുണ്ട്.

വേളി ടൂറിസ്റ്റ് വില്ലേജിലെ വിനോദസഞ്ചാര സാധ്യത മെച്ചപ്പെടുത്തുന്നതിനും അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിനുമായി നടപ്പാക്കുന്ന പദ്ധതികളുടെ രണ്ടാംഘട്ടമാണിത്. വികസന പ്രവർത്തനങ്ങളുടെ ആദ്യഘട്ടത്തിൽ മിനിയേച്ചർ ട്രെയിൻ പദ്ധതി നടപ്പിലാക്കിയിരുന്നു.