വെഞ്ഞാറമൂട് ഫ്ലൈഓവർ ടെണ്ടറിന് അനുമതി
എംസി റോഡിൽ വെഞ്ഞാറമൂട് ജംഗ്‌ഷനിൽ പുതിയ ഫ്ലൈഓവർ നിർമ്മാണത്തിനുള്ള ടെണ്ടറിന് ധന വകുപ്പ് അനുമതി നൽകി. 28 കോടി രൂപയുടെ ടെണ്ടറിന് അംഗീകാരത്തിനുള്ള അനുമതി നൽകി. പത്തര മീറ്റർ വീതിയിൽ ഫ്ലൈഓവറു, അഞ്ചര മീറ്റർ വീതിയിൽ സർവീസ് റോഡും, ഒന്നര മീറ്റർ വീതിയിൽ ഇരുഭാഗത്തും നടപ്പാതയും അടങ്ങിയതാണ് പദ്ധതി. എംസി റോഡിലെ വാഹന ഗതാഗതത്തിന് പ്രധാന തടസ്സമാണ് വെഞ്ഞാറമൂട്ടിലെ വാഹനക്കുരുക്ക്. ഇതിന് പരിഹാരമായാണ് നിർദ്ദിഷ്ട ഫ്ലൈഓവർ നിർമ്മാണം അടിയന്തിരമായി ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചത്.