കേരളത്തിന്‍റെ സ്വപ്നപദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നത്. “Accelerate PWD” എന്ന പേരില്‍ പരമാവധി എല്ലാ ദിവസവും ഓരോ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നുണ്ട്. ലെവല്‍ക്രോസ് മുക്ത കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്താകെ 72 റെയില്‍വെ മേല്‍പാലങ്ങളാണ് പ്രഖ്യാപിച്ചത്. ഈ പദ്ധതിയുടെ പുരോഗതി സംബന്ധിച്ച് ഇന്ന് യോഗം ചേരും.